Skip to main content
intro image
intro image
intro image

കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക രാഷ്ട്രീയ മേഖലയിലുണ്ടായ മാറ്റങ്ങൾ കമ്യൂണിസ്റ്റ് പാർടി വളർന്നുവരുന്നതിൻ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു.തലാളിത്ത പരിവർത്തനത്തിന്റെ ഭാഗമായി രൂപപ്പെട്ട ആധുനിക ചിന്താരീതികൾ വിവിധ സാമൂഹ്യ വിഭാഗങ്ങളിൽ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ ആരംഭിക്കുന്നതിൻ അടിത്തറയിട്ടു. അഖിലേന്ത്യാതലത്തിൽ വിവേകാനന്ദനും മറ്റും ഇത്തരം ചിന്താഗതികൾ മുന്നോട്ടുവച്ചു. ഈ പശ്ചാത്തലത്തിൽ ശ്രീ നാരായണഗുരു, അയ്യങ്കാളി മുതലായവർ കേരളത്തിന്റെ തെക്കൻ പ്രദേശത്തും വാഗ്ഭടാനന്ദനെ പോലെയുള്ളവർ വടക്കും ആരംഭിച്ച സമൂഹ നവീകരണ മുന്നേറ്റങ്ങൾ അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായുള്ള പ്രസ്ഥാനങ്ങളായി രൂപംപ്രാപിച്ചു. ഇവ ജനങ്ങളിൽ വമ്പിച്ച ചലനം സൃഷ്ടിച്ചു. അയിത്തത്തിനും ജാതീയതയ്ക്കും എതിരായും, ആധുനിക വിദ്യാഭ്യാസം നേടാനുമുള്ള താല്പര്യവും എല്ലാ വിഭാഗക്കാരിലും പ്രകടമായി. അതിനായുള്ള സമ്മർദ്ദങ്ങൾ സമൂഹത്തിൽ രൂപപ്പെടാനും തുടങ്ങി. 1906ൽ ക്രിസ്ത്യൻ മിഷണറിമാർ ആരംഭം കുറിച്ചതും പിന്നീട് സർക്കാർ തന്നെ മുന്നോട്ടുകൊണ്ടുപോയതുമായ ഇംഗ്ലീഷ് വിദ്യാഭ്യാസവ്യാപനം, അതിന്റെ ഫലമായി രൂപം കൊണ്ട ചാന്നാർ കലാപം, 1888ലെ അരുവിപ്പുറം പ്രതിഷ്ഠ, 1891ലെ മലയാളി മെമ്മോറിയൽ, 1896ലെ ഈഴവ മെമ്മോറിയൽ, 1903ലെ ശ്രീനാരായണ ധർമപരിപാലനയോഗസ്ഥാപനം, തുടർന്ന് സാധുജനപരിപാലനയോഗം തുടങ്ങി സാമുദായിക സംഘടനകളുടെ രൂപീകരണം, പ്രവർത്തനം, സമരങ്ങൾ എല്ലാം കേരളീയ ജീവിതത്തിൽ വളരെ ചുരുങ്ങിയ കാലംകൊണ്ട് മാറ്റത്തിന്റെ ഗതിവേഗം കൂട്ടുന്നതിൻ സഹായകമായ ഘടകങ്ങളായി വർത്തിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിവാഴ്ചയിൽ നിന്നുള്ള വിമോചനത്തിനുവേണ്ടിയുള്ള പ്രസ്ഥാനങ്ങളും അവ ഉയർത്തിയ പ്രക്ഷോഭസമരങ്ങളും ഇതോടൊപ്പം വളർന്നുവന്നു.

തുടർന്ന് വായിക്കുക

സെക്രട്ടറിയുടെ പേജ്

State secretary

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്


ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്. ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്. ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്. അപ്പോഴും ഇതിലൊന്നും സഹകരിക്കാതെ നിരന്തരം സർക്കാർ പദ്ധതിക്ക് തുരങ്കം വച്ചുനടന്ന അഞ്ചാംപത്തികളും ഉണ്ടായിരുന്നു. അവരെയും ഈ നാട് തിരിച്ചറിയണം.


കൂടുതൽ കാണുക

പത്രസമ്മേളനം

വാർത്താക്കുറിപ്പുകൾ

പ്രസിദ്ധീകരണങ്ങൾ