Skip to main content

ഡോക്ടറും വൈദികനുമായ ഫാ. ഡോ. ഫ്രാൻസിസ്‌ ആലപ്പാട്ടിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

ഡോക്ടറും വൈദികനുമായ ഫാ. ഡോ. ഫ്രാൻസിസ്‌ ആലപ്പാട്ടിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കേരള ബ്ലഡ്‌ ഡോണേഴ്സ്‌ ഫോറത്തിന്റെ സ്ഥാപകനും ജൂബിലി മിഷൻ മെഡിക്കൽ കോളേജ്‌ സ്ഥാപക ഡയറക്ടറുമായിരുന്ന അദ്ദേഹം തന്റെ ജീവിതം ആതുര ശുശ്രൂഷയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി മാറ്റിവെച്ച വ്യക്തിത്വമായിരുന്നു. മെഡിക്കൽ മിഷൻ മെഡിക്കൽ കോളേജിന്റെ വളർച്ചയ്‌ക്കായി അദ്ദേഹം നിസ്തുലമായ സേവനമാണ്‌ നൽകിയത്‌. സാമൂഹ്യ വിഷയങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിക്കാനും സമൂഹ നന്മയ്‌ക്കായി പ്രവർത്തിക്കാനും സാധിച്ച വൈദിക ശ്രേഷ്ഠന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ പങ്കുചേരുന്നു.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും