Skip to main content

പാര്‍ടി സംസ്ഥാന കമ്മിറ്റി ഐക്യകണ്‌ഠേന അംഗീകരിച്ച നിയമസഭാ തെരഞ്ഞെടുപ്പ്‌ റിവ്യൂയെ സംബന്ധിച്ച തുടര്‍ച്ചയായ കള്ളക്കഥകള്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്‌ തള്ളിക്കളയണം

പാര്‍ടി സംസ്ഥാന കമ്മിറ്റി ഐക്യകണ്‌ഠേന അംഗീകരിച്ച നിയമസഭാ തെരഞ്ഞെടുപ്പ്‌ റിവ്യൂയെ സംബന്ധിച്ച തുടര്‍ച്ചയായ കള്ളക്കഥകള്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്‌ തള്ളിക്കളയണം.

പാര്‍ടിയുടെ വിവിധ ഘടകങ്ങളില്‍ ചര്‍ച്ച ചെയ്‌ത്‌ അവരുടെ അഭിപ്രായങ്ങള്‍കൂടി ഉള്‍പ്പെടുത്തികൊണ്ടാണ്‌ ഇത്തവണ തെരഞ്ഞെടുപ്പ്‌ റിവ്യൂ സംസ്ഥാന കമ്മിറ്റി നടത്തിയത്‌. ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന കാര്യങ്ങളെല്ലാം പരിശോധിച്ചുകൊണ്ടാണ്‌ അന്തിമ റിപ്പോര്‍ട്ട്‌ രൂപപ്പെടുത്തി അംഗീകരിച്ചത്‌. ഇതിനുപുറമെ പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ ശേഖരിക്കുന്നതിനാണ്‌ സോഷ്യല്‍ മീഡിയയിലൂടെയും ഓണ്‍ലൈനായും അഭിപ്രായങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്‌. കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാവാത്ത വിപുലമായ പരിശോധനയാണ്‌ ഇതിലൂടെ പാര്‍ടി മുന്നോട്ടുവെക്കുന്നത്‌. സിപിഐ എം സംഘടിപ്പിക്കുന്ന ഈ വിപുലവും മാതൃകാപരവുമായ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നതിനാണ്‌ ഇത്തരം പ്രചാരവേലകള്‍ സംഘടിപ്പിക്കുന്നത്‌.

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ പിബിയില്‍ വോട്ടെടുപ്പ്‌ നടന്നുവെന്ന കള്ള പ്രചരണം നടത്തിയവര്‍ തന്നെയാണ്‌ വിവിധ തരത്തിലുള്ള പ്രചാരവേലകളുമായി രംഗപ്രവേശം ചെയ്‌തിരിക്കുന്നത്‌. സിപിഐ എം ജനാധിപത്യ കേന്ദ്രീകരണവും ഉള്‍പാര്‍ടി ജനാധിപത്യവും ചേര്‍ത്തുപിടിച്ചുള്ള സംഘടനാ പ്രവര്‍ത്തനമാണ്‌ നടത്തികൊണ്ടിരിക്കുന്നത്‌. ഈ സംഘടനാ രീതി മനസ്സിലാവാത്തവരാണ്‌ കള്ള പ്രചാരവേലയുമായി രംഗത്തുവന്നിരിക്കുന്നത്‌.

സിപിഐ എം നടത്തികൊണ്ടിരിക്കുന്ന മാതൃകാപരമായ ഈ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താനും യുഡിഎഫ്‌ സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളെ വെള്ളപൂശാനും നടത്തുന്ന ഈ പരിശ്രമത്തെ തുറന്നുകാണിക്കേണ്ടതുണ്ട്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.