Skip to main content

സഖാവ് സി എച്ച് കണാരൻ ദിനം മുഴുവൻ പാർടി ഘടകങ്ങളും പ്രവർത്തകരും സമുചിതം ആചരിക്കണം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
__________________________________
സഖാവ് സി എച്ച് കണാരൻ ദിനം മുഴുവൻ പാർടി ഘടകങ്ങളും പ്രവർത്തകരും സമുചിതം ആചരിക്കണം. 1972 ഒക്ടോബർ 20നാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. കേരളത്തിൽ കമ്യൂണിസ്റ്റ്‌ പാർടി കെട്ടിപ്പടുക്കുന്നതിൽ രാഷ്ട്രീയമായും സംഘടനാപരമായും വലിയ പങ്കാണ് സി എച്ച് നിർവഹിച്ചത്.

ബാല്യകാലത്തുതന്നെ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തകനായി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലൂടെയാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാർടിയിൽ എത്തുന്നത്. മാർക്സിസ്റ്റ് –ലെനിനിസ്റ്റ് സമീപനങ്ങളിൽ ഉറച്ചുനിന്ന്‌ സിപിഐ എമ്മിനെ കേഡർ പാർടിയായി നയിക്കുന്നതിൽ വലിയ പങ്കാണ് സി എച്ച് നിർവഹിച്ചത്. മികച്ച സംഘാടകനെന്ന നിലയിലും അദ്ദേഹത്തിന്റെ നേതൃശേഷി എടുത്തുപറയേണ്ടതാണ്. കേരളത്തിൽ ജന്മിത്തത്തിന്റെ അടിത്തറ തകർത്ത ഭൂപരിഷ്‌കരണ ബില്ലിന്റെ രൂപീകരണത്തിലും അദ്ദേഹത്തിന്റെ സജീവ ഇടപെടലുകൾ ഉണ്ടായിരുന്നു.

ഇടത് – വലത് വ്യതിയാനങ്ങളിൽനിന്ന് പാർടിയെ മോചിപ്പിച്ച് ശരിയായ പാതയിലൂടെ നയിക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. സമൂഹത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ഉന്നമനത്തിനുമായി കമ്യൂണിസ്റ്റ് പാർടി നൽകിയ സംഭാവന അതുല്യമാണ്. അത്തരത്തിലുള്ള വികാസത്തിനായി ജീവിതം നീക്കിവച്ച സി എച്ചിന്റെ ഓർമകൾ ജനപക്ഷ നിലപാടുകൾ മുന്നോട്ടുവയ്‌ക്കുന്നതിന് കരുത്തുനൽകും.

പാർടി പതാക ഉയർത്തിയും ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണയോഗങ്ങളും സമ്മേളനങ്ങളും സംഘടിപ്പിച്ചും സി എച്ച് ദിനാചരണം വിജയിപ്പിക്കണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി നോട്ടീസ് പതിപ്പിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി നോട്ടീസ് പതിപ്പിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണ്. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും.

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാർ

സ. പിണറായി വിജയൻ

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാർ. കിഫ്ബിക്കെതിരെ നിയോഗിച്ച സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടും അതിനെ മഹത്വവൽക്കരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്.

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു