Skip to main content

തെരഞ്ഞെടുപ്പിന് ശേഷം സിപിഐ എം, ഇടതുമുന്നണി, പ്രതിപക്ഷ പാർടി കേഡർമാർക്കെതിരെ ബിജെപി അഴിച്ചുവിടുന്ന ക്രൂരമായ അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_________________________________
തെരഞ്ഞെടുപ്പിന് ശേഷം സിപിഐ എം, ഇടതുമുന്നണി, പ്രതിപക്ഷ പാർടി കേഡർമാർക്കെതിരെ ബിജെപി അഴിച്ചുവിടുന്ന ക്രൂരമായ അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു. മാർച്ച് 2ന് ഫലം പ്രഖ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ത്രിപുരയിൽ ജനാധിപത്യത്തിന്റെ പകൽക്കൊലയെ അടയാളപ്പെടുത്തുന്ന അക്രമമാണ് ബിജെപി അഴിച്ചുവിട്ടത്. തങ്ങളുടെ വോട്ട് വിഹിതത്തിന്റെ 10 ശതമാനത്തിലധികവും സഖ്യത്തിന് 11 സിറ്റിംഗ് സീറ്റുകളും നഷ്ടപ്പെട്ടുവെന്നും കുറഞ്ഞ ഭൂരിപക്ഷം മാത്രമേ നേടാൻ കഴിഞ്ഞുള്ളൂവെന്നും അംഗീകരിക്കാൻ ബിജെപി തയ്യാറല്ല.

സംസ്ഥാനത്തുടനീളം സിപിഐ എം അനുഭാവികൾ ആക്രമിക്കപ്പെടുകയാണ്. അവരുടെ വീടുകളും സ്വത്തുക്കളും ബിജെപി പ്രവർത്തകർ നശിപ്പിക്കുകയാണ്. ശാരീരിക ആക്രമണങ്ങൾ, പണം തട്ടിയെടുക്കൽ, സാധാരണക്കാരുടെ ഉപജീവനത്തിന് ഉപരോധം ഏർപ്പെടുത്തൽ തുടങ്ങിയ അക്രമങ്ങൾ തുടരുകയാണ്. ഇതുവരെ ആയിരത്തിലധികം സംഭവങ്ങളിൽ മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്. സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രതിനിധി സംഘത്തെ കാണാൻ ഗവർണർക്ക് കഴിയാതിരുന്നതിനാൽ 668 കേസുകളുടെ വിശദാംശങ്ങൾ സംസ്ഥാന ഭരണകൂടത്തിന് സമർപ്പിച്ചിട്ടുണ്ട്.

ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇരകൾക്ക് ആവശ്യമായ സാമ്പത്തിക-ചികിത്സാ സഹായങ്ങൾ നൽകുന്നതിനും സംസ്ഥാന ഭരണകൂടവും നിയമപാലകരും അടിയന്തരമായി ഇടപെടണം

ത്രിപുരയിൽ ബിജെപി നടത്തുന്ന ഈ ജനാധിപത്യ കൊലപാതകത്തിനും ഭീകര രാഷ്ട്രീയത്തിനുമെതിരെ എല്ലാ പാർടി ഘടകങ്ങളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.