Skip to main content

വ്യാജപോസ്റ്റുകള്‍ സൃഷ്ടിച്ച്‌ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന പോലീസ്‌ മേധാവിക്ക്‌ പരാതി നല്‍കി

വ്യാജപോസ്റ്റുകള്‍ സൃഷ്ടിച്ച്‌ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന പോലീസ്‌ മേധാവിക്ക്‌ പരാതി നല്‍കി.
മഹാരാജാസ്‌ കോളേജില്‍ നടന്ന പ്രതിഷേധത്തിന്‌ നേതൃത്വം നല്‍കിയ നഫീസത്തുല്‍ മിസ്രിയയ്‌ക്കെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി സംസാരിച്ചു എന്ന പേരിലായിരുന്നു വ്യാജപ്രചരണം നടത്തിയത്‌. നഫീസത്തുല്‍ മിസ്രിയ എസ്‌.ഡി.പി.ഐ പശ്ചാത്തലത്തില്‍ ഉള്ളയാളാണെന്നും മുന്‍ ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകയാണെന്നും തീവ്രനിലപാടുള്ള ആളാണെന്നും പറഞ്ഞെന്നായിരുന്നു വ്യാജപ്രചരണം. കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ വിഷയം ഉന്നയിച്ച്‌ ഉജ്വലമായ സമരത്തിന്‌ നേതൃത്വം നല്‍കിയവരാണ്‌ മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍. ഈ വിദ്യാര്‍ത്ഥികളെ അപമാനിക്കാനാണ്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയുടെ പേരില്‍ വ്യാജ കാര്‍ഡുകള്‍ പുറത്തിറക്കി പ്രചരിപ്പിച്ചത്‌.

ശ്രീജ അജി, അഫ്‌സല്‍ ചെമ്മാട്‌, വാഹിദ്‌ താഴകത്ത്‌, മജീദ്‌ തെയ്യാല, എം കെ മുരളീധരന്‍ മുരളീധരന്‍, മുരളീധരന്‍ കൊടനാട്‌, ഹാരിസ്‌ ബാബു പി എം എന്നീ ഫേസ്‌ബുക്ക്‌ ഐഡികള്‍ക്ക്‌ എതിരെയാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌. വ്യാജ പോസ്റ്റര്‍ നിര്‍മ്മിച്ച്‌ പ്രചരിപ്പിച്ച്‌ സമൂഹത്തില്‍ സ്‌പര്‍ദ്ധയും കലാപ ആഹ്വാനവും വെറുപ്പും സൃഷ്ടിക്കാന്‍ ശ്രമിച്ച ഇവര്‍ക്കെതിരെ ഭാരതീയ ന്യായസംഹിത 196 വകുപ്പ്‌ പ്രകാരവും കെ.പി ആക്ട്‌ 120 (0) പ്രകാരവും കേസെടുത്ത്‌ നടപടികള്‍ സ്വീകരിക്കണം എന്നാണ്‌ ആവശ്യപ്പെട്ടത്‌. പരാതിക്കൊപ്പം പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും ലിങ്കുകളും പൊലീസിന്‌ കൈമാറിയിട്ടുണ്ട്‌.

എസ്‌.എഫ്‌.ഐയെയും സി.പി.ഐ.എമ്മിനെയും ദുര്‍ബലപ്പെടുത്താന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ്‌ വ്യാജപ്രചരണങ്ങളെ എതിരാളികള്‍ ആശ്രയിക്കുന്നത്. കോണ്‍ഗ്രസും, ലീഗും, ബി.ജെ.പിയും മത്സരിച്ചാണ്‌ ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങളുടെ മുന്നില്‍ ഇടതുപക്ഷം മുട്ടുമടക്കില്ല. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും രാഷ്ട്രീയമായും നിയമപരമായും ശക്തിയായി നേരിടും.

 

കൂടുതൽ ലേഖനങ്ങൾ

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ച യുഡിഎഫ് സർക്കാർ നടപടി പ്രവാസികളോടുള്ള വെല്ലുവിളി

സ. എം വി ജയരാജൻ

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം 165 ശതമാനം മുതൽ 580 ശതമാനം വരെ വർധിപ്പിച്ച യുഡിഎഫ് സർക്കാർ നടപടി വിദേശത്ത് ജോലി ചെയ്യുന്ന മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരായ പ്രവാസികളോടുള്ള വെല്ലുവിളിയാണ്. പ്രതികരിക്കുക, പ്രതിഷേധിക്കുക.

 

'മാറ്റത്തിന്റെ പുതുയുഗ'മല്ല, വികസനവിരുദ്ധതയുടെ കലിയുഗമാണ് കേരളത്തിൽ നടമാടുന്നത്

സ. എം.വി. ജയരാജൻ 

കിഫ്ബിയെ നിഷ്‌ക്രിയമാക്കിയതും ഭൂമി ഏറ്റെടുക്കുന്നതിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതും വികസനം മുടക്കാനാണ്. മുഖ്യമന്ത്രി അവകാശപ്പെടുന്നതുപോലെ 'മാറ്റത്തിന്റെ പുതുയുഗ'മല്ല, വികസനവിരുദ്ധതയുടെ കലിയുഗമാണ് കേരളത്തിൽ നടമാടുന്നത്.

പ്രത്യക്ഷത്തിൽതന്നെ ബിജെപിക്കായി എന്തുംചെയ്യാൻ മടിക്കാത്ത കേരളത്തിലെ യുഡിഎഫിനെ സൂക്ഷിക്കേണ്ടത് ഡൽഹിയിലെ വിശാല കൂട്ടായ്മയുടെ ഉത്തരവാദിത്തമായി മാറി

സ. പി രാജീവ് 

ചോദ്യം ചോദിച്ചവരെ വെറുതെവിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസമന്ത്രിയും ഡൽഹിയിലെ രാംലീല മൈതാനത്തിലേക്കാണോ അതോ മോദി ബ്രിഗ്രേഡിലേക്കാണോ യാത്ര തിരിക്കുന്നത്? കോൺവെക്കേഷൻ വേദിയിൽ ഒരു പെൺകുട്ടി എഴുന്നേറ്റ് നിന്ന് ചോദ്യം ചോദിച്ചതാണത്രെ ഇക്കൂട്ടരെ ചൊടിപ്പിച്ചത്.