Skip to main content

ഗവർണറുടെ കീഴിൽ, അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ബിജെപി ഇതര മുഖ്യമന്ത്രിയായി വാഴാനുള്ള അപൂർവ സൗഭാഗ്യമാണ് ഇപ്പോൾ നമ്മുടെ മുഖ്യമന്ത്രിക്ക് സിദ്ധിച്ചിരിക്കുന്നത്, അത്രയ്ക്ക് മനോഹരമാണ് ഈ അന്തർധാര

ഗവർണറുടെ സ്വന്തം 'ബിജെപി ഇതര' മുഖ്യമന്ത്രി!
ബിജെപി സംസ്ഥാന പ്രസിഡന്റിന്റെയും എൻഡിഎ കൺവീനറുടെയും വകയായി ഒന്നിനു പുറകെ ഒന്നായി പുഷ്പവൃഷ്ടി! പോരാത്തതിന് ആർഎസ്എസ് മുഖപത്രമായ 'ഓർഗനൈസർ' വക സ്പെഷ്യൽ അഭിനന്ദനപ്പൂച്ചെണ്ടുകൾ വേറെയും! വെറും ഒരു മാസത്തിനിടയിലാണ് ഈ ഭാഗ്യവാന് ഇത്രയേറെ സൽക്കാരങ്ങൾ ഏറ്റുവാങ്ങാൻ യോഗമുണ്ടായത്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ മുന്തിയ ഇനങ്ങൾ അപ്പാടെ പകർത്തിയെഴുതി ഗവർണറുടെ നയപ്രഖ്യാപനത്തിലും ധവളപത്രത്തിലും തിരുകിക്കയറ്റിയ ആ 'അസാധ്യ കരവിരുതിനാണ്' ഈ അഭിനന്ദന പ്രവാഹമത്രയും!
ഭരണഘടനയൊക്കെ വഴിമാറി നിൽക്കട്ടെ; മുഖ്യമന്ത്രി പോലുമറിയാതെ സർക്കാർ ജീവനക്കാരുടെ രഹസ്യയോഗം വിളിച്ചുകൂട്ടാനും, സർവകലാശാലകളിൽ വിസിമാരായി സംഘപരിവാർ നേതാക്കളെത്തന്നെ ചുവപ്പുനാടയില്ലാതെ നിയമിക്കാനും മടിയില്ലാത്ത ഒരു ഗവർണറാണ് നാടു ഭരിക്കുന്നത്. ആ ഗവർണറുടെ കീഴിൽ, അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട 'ബിജെപി ഇതര' മുഖ്യമന്ത്രിയായി വാഴാനുള്ള അപൂർവ സൗഭാഗ്യമാണ് ഇപ്പോൾ നമ്മുടെ മുഖ്യമന്ത്രിക്ക് സിദ്ധിച്ചിരിക്കുന്നത്! അത്രയ്ക്ക് മനോഹരമാണ് ഈ അന്തർധാര!

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.