Skip to main content

ജനങ്ങളുടെ വിധിയെഴുത്തിനെ അട്ടിമറിച്ചും, പ്രതിപക്ഷ പാർടികളെ പിളർത്തിയും, ഭരണഘടന നൽകുന്ന അവകാശങ്ങളെ കാറ്റിൽ പറത്തിയും മുന്നേറുന്ന ബിജെപിയുടെ രാഷ്ട്രീയ അജണ്ട രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ തന്നെ ഇളക്കുകയാണ്

ജനങ്ങളുടെ വിധിയെഴുത്തിനെ അട്ടിമറിച്ചും, പ്രതിപക്ഷ പാർടികളെ പിളർത്തിയും, ഭരണഘടന നൽകുന്ന അവകാശങ്ങളെ കാറ്റിൽ പറത്തിയും മുന്നേറുന്ന ബിജെപിയുടെ രാഷ്ട്രീയ അജണ്ട രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ തന്നെ ഇളക്കുകയാണ്. മഹാരാഷ്ട്രയിൽ ശിവസേനയെയും എൻസിപിയെയും പിളർത്തി അധികാരം പിടിച്ചെടുത്തതു മുതൽ കർണാടകയിലെ 'ഓപ്പറേഷൻ താമര' യും മധ്യപ്രദേശിലെയും ഗോവയിലെയും കൂറുമാറ്റങ്ങളും വരെ നീളുന്ന ഇടപെടലുകൾ വ്യക്തമാക്കുന്നത് ഒരേയൊരു കാര്യമാണ്; പണവും അധികാരവും ഉപയോഗിച്ച് ജനപ്രതിനിധികളെ വിലക്കെടുത്ത് ബിജെപി നമ്മുടെ പാർലമെന്ററി ജനാധിപത്യത്തിന്റെ അടിവേരറുക്കുകയാണ്.

ഏറ്റവും ഒടുവിൽ ഇപ്പോൾ പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് കൂറുമാറിയ 20 ലോക്സഭാംഗങ്ങൾ 'നാഷണലിസ്റ്റ് സിറ്റിസൺസ് പാർടി ഓഫ് ഇന്ത്യ' (NCPI) എന്ന പേരിലുള്ള ഒരു തട്ടിക്കൂട്ട് പാർടിയിൽ ലയിച്ചു എന്നുപറഞ്ഞ് എൻഡിഎയ്ക്ക് പിന്തുണ നൽകുകയാണ്. നിയമസഭയിൽ 58 എംഎൽഎമാർ 'യഥാർത്ഥ തൃണമൂൽ' എന്ന പേരിൽ വിമതനീക്കം നടത്തുന്നതുമാണ്. ഈ NCPI ആകട്ടെ, 2023 ഫെബ്രുവരിയിൽ മാത്രം രജിസ്റ്റർ ചെയ്യപ്പെട്ട ഹൗറയിലെ ഒരു അടുക്കളപ്പാർട്ടിയാണ്. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുകപോലും ചെയ്യാത്ത ആ പാർട്ടിക്കാണ് ഇപ്പോൾ ഇത്രയും എംപിമാർ ഉണ്ടായിരിക്കുന്നത്! ഇന്ത്യൻ പാർലമെന്റിലെ ഏറ്റവും വലിയ പാർടികളിൽ ഒന്നായി ഒറ്റ രാത്രികൊണ്ട് അത് മാറി. കൂറുമാറ്റ നിരോധന നിയമത്തെപ്പോലും പരിഹസിക്കുന്ന ഇത്തരം ലയനങ്ങൾ ബിജെപിക്ക് പാവ സർക്കാരുകളെ സൃഷ്ടിക്കാനുള്ള ഇടപാടുകളാണ്. ഫലത്തിൽ പശ്ചിമ ബംഗാളിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒക്കെ ഇപ്പോൾ ബിജെപിയാണ്. ആർഎസ്എസിന്റെ മുട്ടകൾ സംരക്ഷിച്ച് അടവച്ച് വിരിയിച്ചുകൊടുക്കുന്ന പണിയാണ് സത്യത്തിൽ കഴിഞ്ഞ 15 വർഷം കൊണ്ട് തൃണമൂൽ കോൺഗ്രസ് ചെയ്തത്. വാചാടോപങ്ങളല്ലാതെ ആർ എസ് എസിനെ ദുർബലമാക്കുന്ന ഒരു കാര്യവും ചെയ്യാൻ കഴിഞ്ഞകാലത്ത് മമതയ്ക്ക് കഴിഞ്ഞിട്ടില്ല.

ബിജെപിക്ക് എന്തിനാണ് ഈ വെപ്രാളം? ഒരു ശക്തമായ പ്രതിപക്ഷം ഇല്ലാത്ത, ചോദ്യം ചോദിക്കാത്ത, വിമർശനങ്ങളെ അടിച്ചമർത്തുന്ന, ഒറ്റ പാർടി ഭരണത്തിലേക്കുള്ള കുറുക്കുവഴിയാണ് ബിജെപി സ്വീകരിക്കുന്നത്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കി, പ്രതിപക്ഷത്തെ പിളർത്തി ഭരണഘടനയെ തകർക്കുമ്പോൾ അവർ തകർക്കുന്നത് ഈ രാജ്യത്തിന്റെ ഏഴ് പതിറ്റാണ്ട് നീളുന്ന ജനാധിപത്യ ചരിത്രത്തെയും ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യമൂല്യങ്ങളെയുമാണ്. രാജ്യത്തെ കോടിക്കണക്കിന് മനുഷ്യരുടെ ശബ്ദമാണ് ചവിട്ടിയരയ്ക്കപ്പെടുന്നത്.
പാർലിമെന്ററി ജനാധിപത്യമോ തെരഞ്ഞെടുപ്പോ ഒന്നുമില്ലാത്ത കൂട്ടമാണ് ആർഎസ് എസ്. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം കൂടി ഇല്ലാതാക്കി അവരുടെ മാതൃകയിൽ വർഗീയതയിൽ അധിഷ്ഠിതമായ ഏകാധിപത്യത്തിലേക്ക് നീങ്ങാനുള്ള ശ്രമമാണ് നടക്കുന്നത്. മതേതര ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കാൻ എല്ലാ പുരോഗമന ശക്തികളും ഒന്നിക്കണം. ​ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഈ കാവി അജണ്ടകളെ ഒറ്റക്കെട്ടായി പ്രതിരോധിക്കണം.
 

കൂടുതൽ ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.