Skip to main content

യുഡിഎഫ് സർക്കാർ നിയമസഭയിൽവച്ച ധവളപത്രം തയ്യാറാക്കിയത് എഐ വഴിയാണ്, രഹസ്യരേഖകൾ സ്വകാര്യ പ്ലാറ്റ്ഫോമുകൾക്ക് ലഭിച്ചു

യുഡിഎഫ് സർക്കാർ നിയമസഭയിൽവച്ച ധവളപത്രം തയ്യാറാക്കിയത് നിർമിത ബുദ്ധി (എഐ) വഴിയാണ്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം ഇത്തരത്തിൽ പരിശോധിച്ചു. ഇതോടെ ഈ രഹസ്യരേഖകൾ സ്വകാര്യ പ്ലാറ്റ്ഫോമുകൾക്ക് ലഭിച്ചു. ഇത് ​ഗുരുതരമായ വിഷയമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി നൽകണം.

195 പേജ് വരുന്ന രേഖ ഒരാഴ്ചയിൽ താഴെ സമയം കൊണ്ടാണ് തയ്യാറാക്കിയത്. ഇത്രയും സാങ്കേതിക വിശദാംശങ്ങളും ദൈർഘ്യവും ഉള്ള ഒരു രേഖ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കണമെങ്കിൽ സർക്കാരിന്റെ വൻ തോതിലുള്ള ധനകാര്യ രേഖകൾ എഐ ഉപയോ​ഗിച്ച് വിശകലനം ചെയ്യേണ്ടതുണ്ട്. നിലവിലുള്ള മാർ​ഗ നിർദേശങ്ങളും നിയമപരമായ ബാധ്യതകളുമനുസരിച്ച് ധനകാര്യ രേഖകൾ എഐ പ്ലാറ്റ്ഫോമുകളിൽ ഉപയോ​ഗിക്കാൻ പാടില്ല. രഹസ്യരേഖകൾ എഐ ഉപയോ​ഗിച്ച് വിശകലനം ചെയ്യുന്നതിൽ സുപ്രീംകോടതി തന്നെ നിയന്ത്രണം നൽകിയിട്ടുണ്ട്.

നിയമസഭയിൽ വെക്കുന്ന രേഖകളുടെ ആധികാരികത ഇല്ലാതാക്കുകയാണ് ഇത്തരം നടപടി. ധനവകുപ്പിന്റെ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക രേഖകൾ എല്ലാവർക്കും സ്വതന്ത്രമായി ലഭ്യമാകും വിധം രേഖകളുടെ ദുരുപയോഗത്തിന് ഇത് ഇടയാക്കും. ദൈനംദിന ക്യാഷ് ബാലൻസ് അടക്കമുള്ളവ ഇനി ആർക്കും ലഭ്യമാകും. സർക്കാരിന്റെ ഭാ​ഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണ്. രഹസ്യ രേഖകൾ പരസ്യമാക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ്.

സീക്രട്ട് സെക്ഷനിലെ രേഖകൾ പരിശോധിക്കാൻ എഐ ഉപയോ​ഗിച്ചിട്ടുണ്ടോ?, ധനവകുപ്പിന് പുറത്തുള്ളവർക്ക് എടുക്കാൻ കഴിയും വിധം വിവരങ്ങൾ ഇപ്പോൾ ഡിജിറ്റൽ സ്പേസിൽ ഉണ്ടോ?, ധവളപത്രം തയ്യാറാക്കാൻ ഏതൊക്കെ ജനറേറ്റിവ് എഐ ഉപകരണങ്ങൾ ആണ് ഉപയോഗിച്ചിട്ടുള്ളത്?, അതിലേക്ക് അപ്‌ലോഡ് ചെയ്ത വിവരങ്ങൾ എന്തൊക്കെയാണ്? എന്നതടക്കമുള്ള കാര്യങ്ങളിലും സതീശൻ മറുപടി പറയണം.

കേരളത്തിലെ വികസനചെലവ് വളരെക്കുറവാണെന്ന് ഉൾപ്പെടെയുള്ള അബദ്ധങ്ങൾ ധവളപത്രത്തിൽ എങ്ങനെ വന്നു എന്ന് ഇപ്പോഴാണ് മനസിലായത്. റിസർവ് ബാങ്കിന്റെ വിവരങ്ങളാണ് എഐ വിശകലനം ചെയ്തത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന പണം ആർബിഐയുടെ കണക്കിൽ​ ​ഉൾപ്പെടില്ല. ​ഗ്രാന്റായാണ് അത് കണക്കാക്കുന്നത്.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.