Skip to main content

എസ്‌ഐആര്‍ നടപിലാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിലപാട്‌ അങ്ങേയറ്റം ജനാധിപത്യവിരുദ്ധം

എസ്‌ഐആര്‍ നടപിലാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിലപാട്‌ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. രാജ്യത്ത്‌ ജനങ്ങള്‍ക്ക്‌ വോട്ടവകാശം ഉറപ്പുവരുത്തുന്നതിന്‌ ഉത്തരവാദിത്വമുള്ള ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അതിന്റെ വിശ്വാസ്യത കളയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ്‌ കഴിഞ്ഞ കുറച്ച്‌ കാലമയി നടപ്പിലാക്കികൊണ്ടിരിക്കുന്നത്‌. ലക്ഷക്കണക്കിന്‌ വോട്ടര്‍മാരുടെ വോട്ടവകാശം ഇല്ലാതാക്കുന്ന നടപടിയാണ്‌ തുടര്‍ച്ചയായി കമ്മീഷന്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌. സംഘപരിവാറിന്റെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കുന്നവിധമുള്ള പ്രവര്‍ത്തനമാണ്‌ ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്‌.

കേരളത്തില്‍ നടക്കാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയെ സംബന്ധിച്ചുള്ള ചോദ്യത്തിന്‌ വിജ്ഞാപനം ആയിലല്ലോ എന്ന തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ മറുപടി അങ്ങേയറ്റം ആശങ്ക ഉളവാക്കുന്നതാണ്‌. നമ്മുടെ തെരഞ്ഞെടുപ്പ്‌ പ്രക്രിയകളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണം.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.