Skip to main content

കേരളത്തിലെ പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ പരീക്ഷണശാലകളാക്കി മാറ്റാൻ യുഡിഎഫ് സർക്കാരും വിദ്യാഭ്യാസ വകുപ്പും കൂട്ടുനിൽക്കുന്നത് അത്യന്തം അപകടകരമായ നീക്കം

കേരളത്തിലെ പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ പരീക്ഷണശാലകളാക്കി മാറ്റാൻ യുഡിഎഫ് സർക്കാരും വിദ്യാഭ്യാസ വകുപ്പും കൂട്ടുനിൽക്കുന്നത് അത്യന്തം അപകടകരമായ നീക്കമാണ്. ആർഎസ്എസ് പോഷകസംഘടനയായ ബാലഗോകുലം കുട്ടികൾക്കായി പുറത്തിറക്കുന്ന 'മയിൽപ്പീലി' മാസികയുടെ 'യങ് സ്കോളർ' പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങളിൽ അനുമതി നൽകിയ നടപടി, പിഞ്ചുമനസ്സുകളിൽ വർഗീയവിഷം കുത്തിവെക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ്.

ആർഎസ്എസിന്റെ അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ ജനറൽ സെക്രട്ടറി ടി അനൂപ് കുമാറിന്റെ അപേക്ഷയിന്മേലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്. ഇതേ വ്യക്തിയെ തന്നെയാണ് കഴിഞ്ഞ ദിവസം സംസ്ഥാന സ്കൂൾ കരിക്കുലം കമ്മിറ്റിയിലേക്ക് യുഡിഎഫ് സർക്കാർ നോമിനേറ്റ് ചെയ്തത് എന്നതും ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെയും സർക്കാരിന്റെയും അറിവോടെയാണ് ഈ നഗ്നമായ സംഘപരിവാർ പ്രീണനം നടക്കുന്നത് എന്നത് വ്യക്തമാണ്.

2017-ലാണ് മയിൽപ്പീലി ഈ പരീക്ഷ ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ പത്തുവർഷക്കാലം ഇത്തരം വർഗീയ അജണ്ടകൾക്ക് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ യാതൊരു ഇടവും നൽകിയിരുന്നില്ല. നമ്മുടെ കുഞ്ഞുങ്ങളെ വർഗീയതയുടെ പരീക്ഷണവസ്തുക്കളാക്കാൻ അനുവദിക്കില്ല എന്ന ആ ഉറച്ച ജാഗ്രതയാണ് യുഡിഎഫ് സർക്കാർ ഇപ്പോൾ കാറ്റിൽപ്പറത്തിയിരിക്കുന്നത്.

സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ മുട്ടിലിഴയുന്ന യുഡിഎഫ് സർക്കാരിന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും നടപടി കേരളത്തിന്റെ മതനിരപേക്ഷ സമൂഹം ഒരിക്കലും അംഗീകരിച്ചു തരില്ല. പ്രതിഷേധമുയർന്നപ്പോൾ ഉത്തരവ് പിൻവലിച്ചോടിയതുകൊണ്ട് ചെയ്ത തെറ്റ് ഇല്ലാതാവുന്നില്ല. കുഞ്ഞുമനസ്സുകളിൽ വർഗീയത വളർത്താൻ ലക്ഷ്യമിട്ടുള്ള ഇത്തരം പരിപാടികൾക്ക് പൊതുവിദ്യാലയങ്ങളെ വിട്ടുനൽകാൻ തയ്യാറായ വിദ്യാഭ്യാസ മന്ത്രി കേരളീയ സമൂഹത്തോട് മാപ്പു പറയണം. കരിക്കുലം കമ്മിറ്റിയിലെ ആർഎസ്എസ് പ്രതിനിധിയുടെ നോമിനേഷൻ ഉടനടി റദ്ദാക്കുകയും വേണം. കേരളത്തിന്റെ അഭിമാനമായ മതനിരപേക്ഷ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ഈ നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുക തന്നെ ചെയ്യും.

 

കൂടുതൽ ലേഖനങ്ങൾ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു, അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു

സ. എംവി ഗോവിന്ദൻ മാസ്റ്റർ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു.
അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു.

 

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്

സ. പിണറായി വിജയൻ

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ
വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്.
496 കോടി രൂപയുടെ ഇടപാടിൽ കുറഞ്ഞത് 252 കോടി രൂപയുടെ നഷ്ടം
പെരുപ്പിച്ചു കാണിച്ച വിലയിൽ നിന്നു തന്നെ സംസ്ഥാനത്തിന് ഉണ്ടാകുന്നു
 

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്

സ. പിണറായി വിജയൻ

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ
സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്.
പുറത്ത് വരുന്നത് ജീർണിച്ച കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖം
 

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു.