Skip to main content

സാമൂഹ്യനീതി ഉറപ്പാക്കുക.. ജെ.എൻ.യുവിൽ സംവരണം അട്ടിമറിക്കാനുള്ള നീക്കം ഉടൻ അവസാനിപ്പിക്കുക

സാമൂഹ്യനീതി ഉറപ്പാക്കുക.. ജെ.എൻ.യുവിൽ സംവരണം അട്ടിമറിക്കാനുള്ള നീക്കം ഉടൻ അവസാനിപ്പിക്കുക.

ജെ.എൻ.യു വിൽ 2026-2027 അധ്യയന വർഷത്തെ പിഎച്ച്ഡി പ്രവേശനത്തിൽ പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി വിഭാഗങ്ങൾക്ക് അർഹമായ സംവരണം അട്ടിമറിച്ചുകൊണ്ട് സർവകലാശാല അധികൃതർ നടത്തിയിരിക്കുന്ന നീക്കം ഭരണഘടനയോടുള്ള വെല്ലുവിളിയും കടുത്ത വഞ്ചനയുമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ പൂർണ്ണമായും ഒഴിവാക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് ഈ പ്രോസ്പെക്ടസിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഭരണഘടനാപരമായ സംവരണ തത്വങ്ങളെ നോക്കുകുത്തിയാക്കി കണക്കുകളിൽ കൃത്രിമം കാട്ടിയിരിക്കുന്ന അധികാരികൾ, പട്ടികവർഗ വിഭാഗത്തിന് 7.5% സംവരണം പ്രകാരം ലഭിക്കേണ്ട 53 സീറ്റുകളിൽ വെറും 38 എണ്ണവും, 15% സംവരണമനുസരിച്ച് 107 സീറ്റ് ലഭിക്കേണ്ട പട്ടികജാതി വിഭാഗത്തിന് വെറും 103 സീറ്റുകളും മാത്രമാണ് നൽകിയിരിക്കുന്നത്. ഇതിനുപുറമെ, 5% സംവരണം അനുസരിച്ച് ഭിന്നശേഷി വിഭാഗക്കാർക്ക് 36 സീറ്റുകൾ ലഭിക്കേണ്ട സ്ഥാനത്ത് വെറും 17 സീറ്റുകൾ മാത്രമായി ചുരുക്കിയിരിക്കുകയാണ്.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദളിത്, ആദിവാസി, പിന്നാക്ക, ഭിന്നശേഷി വിഭാഗങ്ങൾക്ക് ലഭിക്കേണ്ട പ്രാതിനിധ്യം ഇല്ലാതാക്കാൻ സംഘപരിവാർ ശക്തികൾ നടത്തുന്ന നീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിത്.

ഈ ഗുരുതരമായ ഭരണഘടനാ ലംഘനത്തിനെതിരെ ഉടൻ ഇടപെടണമെന്നും, തടഞ്ഞുവെച്ച മുഴുവൻ സംവരണ സീറ്റുകളും പുനഃസ്ഥാപിച്ച് പുതിയ പ്രോസ്പെക്ടസ് ഇറക്കാൻ ജെ.എൻ.യു അധികൃതർക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരും ജെ.എൻ.യു ഭരണകൂടവും ഉടൻ തന്നെ ഈ വിവേചനപരമായ പ്രോസ്പെക്ടസ് തിരുത്താൻ തയാറാകണം. സാമൂഹ്യനീതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്.

 

കൂടുതൽ ലേഖനങ്ങൾ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുന്നു

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുകയാണ്.

രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും

സ. എം എ ബേബി

കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം കവർന്നെടുത്ത് ബിജെപിക്ക് വേണ്ടി ചാരപ്പണി ചെയ്യുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും.

അപവാദങ്ങൾ പ്രചരിപ്പിച്ച് ആരോഗ്യമേഖലയുടെ കരുത്ത് ചോർത്താൻ ആരോഗ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നത് ആശ്ചര്യകരം

സ. പിണറായി വിജയൻ

കേരളത്തിന്റെ ആരോഗ്യരംഗം തലയുയർത്തി നിൽക്കുന്നത് പതിറ്റാണ്ടുകളായി ഈ നാട് പടുത്തുയർത്തിയ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും ജീവൻ പണയംവെച്ച് സേവനമനുഷ്ഠിച്ച ആരോഗ്യപ്രവർത്തകരുടെയും കരുത്തിലാണ്.