Skip to main content

ആദിവാസി ക്ഷേമത്തിലും ആരോഗ്യവകുപ്പിന്റെ എരണംകെട്ട ഭരണം

ആദിവാസി ക്ഷേമത്തിലും ആരോഗ്യവകുപ്പിന്റെ എരണംകെട്ട ഭരണം.

നാലു മാസത്തിനിടയിൽ 10 പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനെടുത്ത ആരോഗ്യവകുപ്പ്, ആദിവാസി ക്ഷേമത്തിലും എരണംകെട്ട ഭരണമാണെന്ന് തെളിയിച്ചു. ആദിവാസി ഗ്രാമമായി അറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ പ്രത്യേക ശ്രദ്ധ ആരോഗ്യമേഖലയിലടക്കം എല്ലാ രംഗങ്ങളിലും എൽ.ഡി.എഫ്. ഭരണത്തിൽ ഉണ്ടായിരുന്നു.

യു.ഡി.എഫ്. വന്നതോടെ സ്ഥിതി മാറി. ആവശ്യമായ ആരോഗ്യ പ്രവർത്തകരില്ല. 7 ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സുമാരെയും മൊബൈൽ ലാബിലെ ഫാർമസിസ്റ്റിനെയും സ്ഥലം മാറ്റിയപ്പോൾ പകരം ആരെയും നിയമിച്ചിട്ടില്ല. മൊബൈൽ ക്ലിനിക്ക് നിർത്തലാക്കി. ഗർഭിണികളുടെയും കുട്ടികളുടെയും പരിചരണം ഇല്ലാതായി. മരുന്ന് വിതരണം നിലച്ചു. 24 മെന്റർ അധ്യാപകരെ പിരിച്ചുവിട്ടു. ഊരുകളിൽ ആരോഗ്യപ്രവർത്തകർക്ക് യാത്ര ചെയ്യാനുള്ള ജീപ്പ് സർവീസ് നിർത്തലാക്കി. ആവശ്യമായ പോഷകാഹാരവും പരിചരണവും ഇല്ലാത്തതിനാൽ 10-ഉം 15-ഉം ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ മരിക്കാൻ തുടങ്ങി. എന്നിട്ടും സർക്കാർ അനങ്ങിയില്ല.

ഗർഭിണികളുടെ പരിചരണം നിലച്ചതോടെ ശസ്ത്രക്രിയയിലൂടെ ലഭിക്കുന്നത് ചേതനയറ്റ കുഞ്ഞുങ്ങളായി മാറി. മൂന്നു മാസം മുതൽ ഒന്നര വയസ്സു വരെയുള്ള കുട്ടികൾക്ക് എൽ.ഡി.എഫ്. സർക്കാർ നൽകിയിരുന്ന പ്രതിമാസ സഹായധനമായ 2000 രൂപ യു.ഡി.എഫ്. അധികാരത്തിൽ വന്നതോടെ നിർത്തലാക്കി. എരണംകെട്ടവരുടെ ഭരണത്തിൽ ആദിവാസി കുഞ്ഞുങ്ങൾ മരിച്ചുവീഴുന്നു. ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും ഗീർവാണ പ്രസംഗം നടത്തുന്നു.

 

കൂടുതൽ ലേഖനങ്ങൾ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുന്നു

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുകയാണ്.

രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും

സ. എം എ ബേബി

കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം കവർന്നെടുത്ത് ബിജെപിക്ക് വേണ്ടി ചാരപ്പണി ചെയ്യുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും.

അപവാദങ്ങൾ പ്രചരിപ്പിച്ച് ആരോഗ്യമേഖലയുടെ കരുത്ത് ചോർത്താൻ ആരോഗ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നത് ആശ്ചര്യകരം

സ. പിണറായി വിജയൻ

കേരളത്തിന്റെ ആരോഗ്യരംഗം തലയുയർത്തി നിൽക്കുന്നത് പതിറ്റാണ്ടുകളായി ഈ നാട് പടുത്തുയർത്തിയ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും ജീവൻ പണയംവെച്ച് സേവനമനുഷ്ഠിച്ച ആരോഗ്യപ്രവർത്തകരുടെയും കരുത്തിലാണ്.