Skip to main content

സംഘപരിവാർ നേതാക്കൾക്ക് സ്വീകരണം നൽകിയ മുഖ്യമന്ത്രി KPCC ജനറൽ സെക്രട്ടറിയെ തിരസ്കരിച്ചു

സംഘപരിവാർ നേതാക്കളായ ആർ വി ബാബുവും ശശികല ടീച്ചറും നയിച്ച പ്രതിനിധി സംഘത്തെ മുഖ്യമന്ത്രി വി ഡി സതീശൻ സ്വീകരിക്കുകയും നിവേദനം ബഹുമാനപുരസരം എഴുന്നേറ്റ് നിന്ന് വാങ്ങുകയും ചെയ്തു. അക്കാര്യം ആർ വി ബാബു ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തു. മുൻപ് ബാബു തന്നെയായിരുന്നു RSS സ്ഥാപക നേതാവായ ഗോൾവാക്കറുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത സതീശന്റെ ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തത്. അന്നത്തെ അതേ ആവേശം R V ക്ക്‌ ഇപ്പോഴും എപ്പോഴുമുണ്ടാകും. സംഘപരിവാർ സംഘം വിഡി യെ കണ്ട ദിവസമാണ് RSS കാരനായ ഒരാളെ സർക്കാർ അഭിഭാഷകനായി നിയമിച്ചത്. അതാവട്ടെ ലോയേഴ്‌സ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ എസ് യു നേതാക്കളുടെ അഭിപ്രായങ്ങളെ പുല്ലായികരുതി തള്ളി കൊണ്ടാണ് താനും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി സംഘപരിവാർകാരനെ ആണ് നിയമിച്ചത്. സർവകലാശാല വി സിമാരായി സംഘപരിവാർ അധ്യാപക നേതാക്കളെ ഗവർണർ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. നിയമസഭയിൽ BJP ക്ക് 3 അംഗങ്ങൾ മാത്രമാണെങ്കിലും മുപ്പത് പേരുടെ സൗകര്യങ്ങൾ ഭരണകക്ഷി ചെയ്ത് കൊടുക്കുന്നുണ്ട്.ഇതിൽ പരം സന്തോഷം R V ക്ക് BJP ഭരണത്തിൽ പോലും കിട്ടില്ല. RSS കാരനായ ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിന് KPCC ജനറൽ സെക്രട്ടറിയെ കാണാൻ പോലും തയ്യാറാവാത്ത മുഖ്യമന്ത്രിയുടെ നടപടി ധിക്കാരമാണ്.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.