Skip to main content

കള്ളാടി ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ട നടപടി യുഡിഫ് സർക്കാരിന്റെ ക്രൂരത

''ഉടുതുണിക്ക് മറുതുണിയില്ലാതെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയവരാണ് ഞങ്ങൾ 49 കുടുംബങ്ങൾ. വേറെ വസ്ത്രങ്ങൾ ഒന്നുമില്ല. സാറേ, ഞങ്ങൾക്ക് വസ്ത്രങ്ങൾ നൽകാൻ നടപടിയെടുക്കണം. മണ്ണിടിച്ചിൽ തുടരുന്ന പ്രദേശത്ത് ഇനി ജീവിക്കാൻ ആവില്ല. ഞങ്ങൾക്കൊരു കിടപ്പാടം വേണം.'' ഇതായിരുന്നു കള്ളാടി ദുരിതാശ്വാസ ക്യാമ്പിലെത്തിയ പ്രതിപക്ഷ നേതാവിനോട് ജൂലൈ 9ന് തോട്ടം തൊഴിലാളികളും ഉന്നതി നിവാസികളും പറഞ്ഞ വാക്കുകൾ. വസ്ത്രത്തിന്റെ കാര്യത്തിൽ ഇടപെടുകയും ലഭ്യമാക്കുകയും ചെയ്തു. എന്നാൽ ജൂലൈ 11ന് അധികൃതർ മേപ്പാടി പോളിടെക്‌നിക്കിലെ ക്യാമ്പ് പിരിച്ചുവിട്ടു. ''അപകടഭീഷണിയുള്ള മീനാക്ഷിപ്പുഴയുടെ പ്രദേശത്തേക്ക് ഞങ്ങളെ പറഞ്ഞയക്കരുതെന്ന്'', പാവങ്ങൾ കേണപേക്ഷിച്ചിട്ടും ക്യാമ്പ് പിരിച്ചുവിട്ട അധികൃതരുടെ നടപടി ക്രൂരതയാണ്.
മുണ്ടക്കൈ ദുരന്തം ഉണ്ടായപ്പോൾ ടൗൺഷിപ്പ് പണിയുന്നത് വരെ വാടകയ്ക്ക് വീടെടുത്തു നൽകിയും ഭക്ഷണച്ചെലവ് നൽകിയും വസ്ത്രമുൾപ്പെടെ എല്ലാം എത്തിച്ചുമാണ് ദുരിതമനുഭവിച്ചവരെ എൽഡിഎഫ് സർക്കാർ ചേർത്തുപിടിച്ചത്. വീട് നിർമ്മിക്കാൻ ഫണ്ട് പിരിക്കുകയും അത് അടിച്ചുമാറ്റുകയും വയനാട്ടുകാരെ വഞ്ചിക്കുകയും ചെയ്ത കോൺഗ്രസുകാരാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത്. അവർക്ക് പാവങ്ങളോടല്ല പണത്തോടാണ് കൂറ്. മുണ്ടക്കൈ ദുരിതാശ്വാസ പണം എവിടെ കോൺഗ്രസേ? വീടെവിടെ കോൺഗ്രസേ? ഈ ചോദ്യം കോൺഗ്രസിന് നേരെ ജനങ്ങളിൽ നിന്ന് തുടർച്ചയായി ഉയർന്നുവരിക തന്നെ ചെയ്യും.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.