Skip to main content

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച ധവളപത്രം തയ്യാറാക്കുന്നതിൽ ​ഗുരുതര ചട്ടലംഘനവുമായി യുഡിഎഫ് സർക്കാർ

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച ധവളപത്രം തയ്യാറാക്കുന്നതിൽ ​ഗുരുതര ചട്ടലംഘനവുമായി യുഡിഎഫ് സർക്കാർ. സി ആൻഡ് എജിക്ക് പോലും നൽകാതെ, സർക്കാരിന്റെ രഹസ്യരേഖകൾ പുറത്തിനിന്നുള്ള കക്ഷികൾക്ക് കൈമാറി. ഇതിന് മുന്‍പ് സഭയില്‍ സമര്‍പ്പിച്ച ധവളപത്രങ്ങള്‍ ധനകാര്യ വകുപ്പാണ് തയ്യാറാക്കിയിട്ടുള്ളത്. ഔദ്യോ​ഗിക രഹസ്യരേഖകൾ പുറത്ത് ആർക്കും നൽകില്ല എന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്.

ധവളപത്രം പുറത്തിറക്കുന്നതിനെ പിന്തുണയ്ക്കുന്നു, നുണപറയുന്നതിനിടയ്ക്ക് സത്യം പുറത്തുവരുന്നത് നല്ലതാണ്. എന്നാൽ അതിൽ ചില ഘടകങ്ങളുണ്ട്. ധനവകുപ്പ് ധവളപത്രം പുറത്തിറക്കുമ്പോള്‍ സർക്കാർ രേഖകൾ പരിശോധിക്കണം. ഇവിടെ ഔദ്യോ​ഗിക രഹസ്യരേഖകൾ പുറത്തുകൊടുക്കുകയാണ് ചെയ്തത്. പുറത്തുനിന്നുള്ളവരാണ് ധവളപത്രം തയ്യാറാക്കിയത്. അങ്ങനെ സ്വകാര്യ കക്ഷികളെക്കൊണ്ട് ധവളപത്രം തയ്യാറാക്കാനാകില്ല.

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഓഡിറ്റ് ചെയ്യാനുള്ള അവകാശം സി ആൻ എജിക്ക് മാത്രമാണ്. ഔദ്യോ​ഗിക രഹസ്യരേഖകൾ പുറത്ത് ആർക്കും നൽകില്ല എന്ന സത്യപ്രതിജ്ഞയുടെ ലംഘനം കൂടിയാണ് ഇവിടെ നടന്നിരിക്കുന്നത്. 2011ൽ യുഡിഎഫ് കാലത്ത് ധവളപത്രം തയ്യാറാക്കിയത് ധനവകുപ്പായിരുന്നു. 2016ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്തും ധവളപത്രം ഇറക്കിയത് ധനവകുപ്പായിരുന്നു. രഹസ്യരേഖകൾ ആർക്കും ലഭ്യമാക്കിയാൽ സർക്കാരിന്റെ നടപടിക്രമങ്ങളെയാകെ തകിടംമറിക്കാനാകും. എ ജിക്ക് പോലും നൽകാത്ത കണക്ക് പുറത്ത് കൊടുത്തത് ശരിയായ രീതിയല്ല.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.