Skip to main content

പ്രകൃതിക്ഷോഭങ്ങളിൽ വാസസ്ഥലങ്ങൾക്കും ഉപജീവനമാർഗ്ഗങ്ങൾക്കും നാശനഷ്ടമുണ്ടാകുന്നവർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് 'സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി

ഒരു ആയുസ്സിന്റെ മുഴുവൻ അധ്വാനവും സ്വപ്നങ്ങളും ചേർത്തുവെച്ചാണ് സാധാരണക്കാരനായ ഒരാൾ ഒരു വീട് നിർമ്മിക്കുന്നത്. വീടെന്നത് നമുക്ക് അചേതനമായ വെറുമൊരു കെട്ടിടമല്ല, മറിച്ച് അതു നമ്മുടെ ജീവിതം തുടിക്കുന്ന ഇടമാണ്. അപ്രതീക്ഷിതമായി എത്തുന്ന പ്രകൃതിദുരന്തങ്ങളിൽ ആ വലിയ സ്വപ്നം കണ്മുന്നിൽ തകർന്നു വീഴുമ്പോഴുണ്ടാകുന്നത് വിവരണാതീതമായ വേദനയാണ്. പ്രളയങ്ങളായും ഉരുൾപൊട്ടലായും പ്രകൃതി നമ്മെ പരീക്ഷിച്ച കാലങ്ങളിലെല്ലാം ആ വേദന നാം ഒരുമിച്ച് അനുഭവിച്ചതാണ്.
അത്തരം ഘട്ടങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും കാവലായി മാറാൻ എൽ.ഡി.എഫ് സർക്കാർ ചരിത്രപരമായ പുതിയ ചുവടുവെപ്പ് നടത്തുകയാണ്. പ്രകൃതിക്ഷോഭങ്ങളിൽ വാസസ്ഥലങ്ങൾക്കും ഉപജീവനമാർഗ്ഗങ്ങൾക്കും നാശനഷ്ടമുണ്ടാകുന്നവർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് 'സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി' നടപ്പിലാക്കാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു.
രാജ്യത്തിന് തന്നെ വലിയൊരു ബദൽ മാതൃകയാകുന്ന ഈ 'റിസ്ക് ട്രാൻസ്ഫർ മെക്കാനിസത്തിൽ' ഏറ്റവും ശ്രദ്ധേയം പാവപ്പെട്ടവരോടുള്ള സർക്കാരിന്റെ കരുതലാണ്. സംസ്ഥാനത്തെ 32 ലക്ഷത്തിലധികം വരുന്ന ബിപിഎൽ കുടുംബങ്ങൾക്ക് 'ഇൻഡെമ്നിറ്റി ഇൻഷുറൻസ്' വഴി പൂർണ്ണ പരിരക്ഷ ഉറപ്പാക്കുകയാണ്. ദുരന്തങ്ങളിൽ വീടിനോ ഗൃഹോപകരണങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചാൽ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നേരിട്ട് വീടുടമയ്ക്ക് ലഭിക്കും. കേടുപാടുകൾ തീർത്ത് സ്വന്തം വീട്ടിലേക്ക് തിരികെ കയറുന്നതുവരെ അവർക്ക് വാടകയ്ക്ക് താമസിക്കാനുള്ള സഹായവും ഇതിൽ ഉൾപ്പെടുന്നു. ഇതിനായുള്ള വാർഷിക പ്രീമിയം പൂർണ്ണമായും സർക്കാർ വഹിക്കും. ഒരൊറ്റ മനുഷ്യനും പെരുവഴിയിലാകില്ല എന്ന സർക്കാരിന്റെ ഉറപ്പാണിത്.
ഇതിനോടൊപ്പം തന്നെ 'പാരാമെട്രിക് ഇൻഷുറൻസ്' എന്ന മറ്റൊരു സംവിധാനം കൂടി ഈ പദ്ധതിയുടെ ഭാഗമായി നാം നടപ്പിലാക്കുന്നു. മഴയോ കാറ്റോ നിശ്ചിത പരിധി കടന്നാൽ, അത് ദുരന്തമായി കണക്കാക്കി സർക്കാരിന് ഉടൻ ഇൻഷുറൻസ് തുക ലഭിക്കും. ഓരോ വീടും പ്രത്യേകം പരിശോധിക്കാൻ കാത്തുനിൽക്കാതെ തന്നെ അടിയന്തര ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കാൻ ഇതിലൂടെ സാധിക്കും.
പ്രതിവർഷം ഏകദേശം 120.75 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിക്കായുള്ള തുക സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് കണ്ടെത്തുന്നത്. പ്രതിസന്ധികൾക്ക് മുന്നിൽ പകച്ചുനിൽക്കാതെ, അർഹമായ സഹായങ്ങൾ പലയിടത്തുനിന്നും നിഷേധിക്കപ്പെടുമ്പോഴും, ഈ സർക്കാർ ജനങ്ങളെ കൈവിടില്ല എന്ന പ്രഖ്യാപനം കൂടിയാണിത്. കൂടുതൽ കരുത്തോടെ, നാടിനായി നമുക്ക് ഒരുമിച്ചു നിൽക്കാം.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.