Skip to main content

പ്രതിഷേധത്തെ മറയാക്കി മന്ത്രിയെ ആക്രമിക്കുന്ന രീതി ജനാധിപത്യ കേരളത്തിന്‌ അപമാനമാണ്‌

പ്രതിഷേധത്തെ മറയാക്കി മന്ത്രിയെ ആക്രമിക്കുന്ന രീതി ജനാധിപത്യ കേരളത്തിന്‌ അപമാനമാണ്‌. സര്‍വ്വേകളും, കനഗോലു തന്ത്രവും പരാജയപ്പെടുമ്പോള്‍ വിഭ്രാന്തിയിലാകുന്ന പ്രതിപക്ഷത്തെയാണ്‌ കാണാനാകുന്നത്‌. മന്ത്രി വീണാ ജോര്‍ജിന്‌ നേരെയുള്ള കെ.എസ്‌.യു ആക്രമണം ഇത്തരം വിഭ്രാന്തിയുടെ ഫലമാണ്‌. ഇതില്‍ ജനാധിപത്യ കേരളമാകെ പ്രതിഷേധിക്കണം.

കേരളത്തിന്റെ ആരോഗ്യ മേഖലയിലുണ്ടായ മാറ്റം ലോകമാകെ അംഗീകരിക്കുന്നതാണ്‌. സാധാരണക്കാരായ രോഗികളെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന്‌ ഓടിച്ച ഇരുണ്ട കാലമായിരുന്നു യു.ഡി.എഫിന്റേത്‌. അത്‌ ഓര്‍മിപ്പിക്കുന്ന ഒരുപാട്‌ വാര്‍ത്തകളും ദൃശ്യങ്ങളും ഇപ്പോഴും സമൂഹത്തിന്‌ മുമ്പാകെയുണ്ട്‌. തകറന്നുവീഴാറായ കെട്ടിടങ്ങളും ഡോക്ടര്‍മാരും ജീവനക്കാരും പനിക്കുള്ള മരുന്നുപോലുമില്ലാത്ത സ്ഥിതിയുമായിരുന്നു അക്കാലത്ത്‌. അതൊന്നും കേരളം മറക്കില്ല. ആ ഇരുണ്ട കാലത്ത്‌ നിന്ന്‌ കേരളത്തിലെ ആരോഗ്യമേഖലയെ രക്ഷിച്ച്‌ ഇന്നുകാണുന്ന അഭൂതപൂര്‍വമായ മുന്നേറ്റമുണ്ടാക്കിയത്‌ ഇക്കഴിഞ്ഞ പത്ത്‌ വര്‍ഷക്കാലംകൊണ്ടാണ്‌. ഈ അഞ്ച്‌ വര്‍ഷം കേരളത്തിലെ ആരോഗ്യ മേഖലയെ നയിച്ച വീണാ ജോര്‍ജിനെ ഈ നാട്ടിലെ സാധാരണക്കാരുള്‍പെടെയുള്ള ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്‌. അതിനാലാണ്‌ ആരോഗ്യ മേഖലയ്‌ക്കും വകുപ്പിന്‌ നേതൃത്വം നല്‍കുന്ന മന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുകയും എന്നിട്ട്‌ അതില്‍ തെല്ലും കുറ്റബോധമില്ലാതെ നുണ പറയുകയും ചെയ്യുന്നത്‌. മന്ത്രിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി റീത്ത്‌ വച്ചതിനെയും കോണ്‍ഗ്രസ്‌ നേതൃത്വം ന്യായീകരിച്ചു. ഇതിെന സമരമെന്ന്‌ വിശേഷിപ്പിക്കാന്‍ കഴിയില്ല. ഇത്തരം സമരാഭാസങ്ങള്‍ അവസാനിപ്പിക്കണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇനിയൊരു വിജയമുണ്ടാകില്ല എന്ന തിരിച്ചറിവാണ്‌ ഈ അക്രമത്തിനെല്ലാം കാരണം. മാന്യമായും ജനാധിപത്യപരമായും രാഷ്ട്രീയപ്രവര്‍ത്തനം നടത്തണം. ആദ്യം വസ്‌തുതകളുടെ പിന്‍ബലമില്ലാതെ നുണ പ്രചരിപ്പിക്കുക, പിന്നെ സമരമെന്ന പേരില്‍ ആക്രമിക്കുക. ഈ ശൈലി തിരുത്താന്‍ കോണ്‍ഗ്രസ്‌ തയ്യാറാകണം.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.