Skip to main content

തമിഴ്നാട്ടിലെ സിപിഐയുടെ തലമുതിർന്ന നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ സഖാവ് ആർ നല്ല കണ്ണിന്റെ വേർപാട്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും രാജ്യത്തിനാകെയും നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

തമിഴ്നാട്ടിലെ സിപിഐയുടെ തലമുതിർന്ന നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ സഖാവ് ആർ നല്ല കണ്ണിന്റെ വേർപാട്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും രാജ്യത്തിനാകെയും നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. തമിഴ്‌നാട്‌ രാഷ്ട്രീയത്തിലെ ‘നീതിബോധ’മായിരുന്നു സഖാവ്‌ ആർഎൻകെ എന്നറിയപ്പെട്ട നല്ലകണ്ണ്‌. തമിഴ്‌നാടിന്റെ വളർച്ചയ്ക്കും പുരോഗതിക്കും നിസ്വാർഥരായ മനുഷ്യരുടെ അവകാശങ്ങൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു സ. നല്ലകണ്ണ്‌. നെല്ലായി ഗൂഡാലോചന കേസിൽ അറസ്റ്റിലായ അദ്ദേഹത്തിനെതിരെ പൊലീസ്‌ ക്രൂരമായ മർദനമേൽക്കേണ്ടിവന്നു. ആരോഗ്യം അനുവദിച്ചിടത്തോളം അദ്ദേഹം പാർടി പ്രവർത്തനത്തിൽ സജീവമായിരുന്നു. 85ാം വയസിലാണ്‌ താമ്രഭരണി നദിയിലെ മണൽക്കൊള്ള തടയാൻ കോടതിയിൽ പോരാടി നിരോധനം നേടിയെടുത്തത്‌. നിശ്ചയദാർഡ്യത്തോടെയുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്‌ നേതൃത്വം നൽകിയ നല്ല കണ്ണിന്റെ ജീവിതം പുതുതലമുറയ്ക്കാകെ ഒരു പാഠപുസ്തകമാണ്‌. രാഷ്ട്രീയത്തിന്‌ അതീതമായി തമിഴ്‌നാടിന്റെ സ്നേഹം ഏറ്റുവാങ്ങാനായ നേതാവായിരുന്നു അദ്ദേഹം. ‘പെരിയോർ തമിഴ്നാടിന്റെ ഒരു കണ്ണെങ്കിൽ നല്ല കണ്ണ് മറുകണ്ണ്‌’ എന്നായിരുന്നു കരുണാനിധി അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. ഉജ്ജ്വലവും ധീരവുമായ ഏറെ സമപോരാട്ടങ്ങൾക്കാണ്‌ അദ്ദേഹം നേതൃത്വം നൽകിയത്‌. സ്വന്തമായുള്ളതെല്ലാം പാർടിക്ക്‌ നൽകി പ്രതിമാസ അലവൻസ്‌ മാത്രമുപയോഗിച്ച്‌ ലളിതജീവിതമാണ്‌ അദ്ദേഹം നയിച്ചത്‌. യ‍ൗവനകാലം ഭൂരിഭാഗവും അദ്ദേഹത്തിന്റെ ജീവിതം ഭൂരിഭാഗവും ജയിലിലും ഒളിവിലുമായിരുന്നു. അടിച്ചമർത്തപ്പെടുന്നവരുടെ അവകാശങ്ങൾക്ക്‌ വേണ്ടിയാണ്‌ അദ്ദേഹം എക്കാലവും ശബ്ദമുയർത്തിയത്‌. ദളിത്‌, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അടിച്ചമർത്തലുകൾക്കെതിരെയും അദ്ദേഹം ശബ്ദമുയർത്തി. അദ്ദേഹത്തിന്റെ വേർപാട്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്കാകെയും കനത്ത നഷ്ടമാണ്‌. നല്ലകണ്ണിന്റെ വിയോഗത്തിൽ പാർടി സഖാക്കളുടെയും അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെയും വേദനയിൽ ഒപ്പംചേരുന്നു.

സഖാവിന്‌ വിട.

 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.