Skip to main content

കേരള സര്‍ക്കാര്‍ നെല്ലിന്‌ നല്‍കുന്ന അധിക പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണം

കേരള സര്‍ക്കാര്‍ നെല്ലിന്‌ നല്‍കുന്ന അധിക പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണം. നെല്ലിന്‌ സംസ്ഥാനം നല്‍കുന്ന അധിക ബോണസ്‌ തുക നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര ധനകാര്യ എക്‌സ്‌പെന്റീച്ചര്‍ സെക്രട്ടറി സംസ്ഥാന ചീഫ്‌ സെക്രട്ടറിക്ക്‌ കത്തയച്ചിരിക്കുകയാണ്‌. സംസ്ഥാനങ്ങള്‍ നല്‍കുന്ന ഈ അധിക ബോണസ്‌ മൂലം ഗോതമ്പും, അരിയും രാജ്യത്ത്‌ അധികമായി സംഭരിക്കുകയാണെന്നും, ഇത്‌ പൊതുഗജനാവിന്‌ ബാധ്യതയാണെന്നുമുള്ള നിലപാടാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്‌. അധിക ബോണസിലൂടെ ധാന്യങ്ങള്‍ കൂടുതല്‍ കൃഷി ചെയ്യുകയും, ഉല്‍പ്പാദന വര്‍ദ്ധനവ്‌ ഉണ്ടാവുകയും ചെയ്യുന്നുവെന്നാണ്‌ കത്തില്‍ പറഞ്ഞിരിക്കുന്നത്‌. നമ്മുടെ ഭക്ഷ്യ സ്വയം പര്യാപ്‌തതയെ തന്നെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ഇടപെടലാണിത്‌.

സംസ്ഥാന സര്‍ക്കാര്‍ നെല്ല്‌ സംഭരണത്തിനായി കിലോക്ക്‌ 6.31 രൂപയാണ്‌ അധികമായി നല്‍കുന്നത്‌. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന തുകയാവട്ടെ സമയത്തിന്‌ ലഭിക്കാത്ത സ്ഥിതിയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന തുക പിന്‍വലിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഉണ്ടാവുന്നത്‌. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും, രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന ഈ നടപടി അടിയന്തിരമായി പിന്‍വലിക്കണം.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.