Skip to main content

പാൽഘറിൽ സിപിഐ എം നേതൃത്വത്തിൽ നടന്ന ചരിത്രപ്രക്ഷോഭത്തിൽ അണിനിരന്നവരെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അഭിനന്ദിച്ചു

പാൽഘറിൽ സിപിഐ എം നേതൃത്വത്തിൽ നടന്ന ചരിത്രപ്രക്ഷോഭത്തിൽ അണിനിരന്നവരെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അഭിനന്ദിച്ചു. ചെങ്കൊടിയേന്തി മാർച്ച്‌ ചെയ്‌ത പതിനായിരകണക്കിന്‌ കർഷകരും കർഷകത്തൊഴിലാളികളും ആദിവാസികളുമാണ്‌ മഹാരാഷ്‌ട്രയിലെ ബിജെപി സർക്കാരിനെ മുട്ടുകുത്തിച്ചത്‌. വനാവകാശനിയമപ്രകാരമുള്ള അവകാശങ്ങൾ ഉറപ്പാക്കുക, വധ്‌വാൻ–മുർബേ തുറമുഖപദ്ധതികൾ ഉപേക്ഷിക്കുക, കർഷകർക്ക്‌ കൃഷിഭൂമി വിതരണം ചെയ്യുക, സ്‌മാർട്ട്‌മീറ്റർ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം.

രണ്ടുദിവസം മാർച്ച്‌ ചെയ്‌ത്‌ പാൽഘർ കലക്‌ട്രേറ്റിൽ എത്തിയ സമരക്കാർക്ക്‌ അധികൃതർ പ്രവേശനം നിഷേധിച്ചു. തുടർന്ന്‌, കലക്‌ട്രേറ്റും ദേശീയപാതയും ഉപരോധിച്ചായിരുന്നു തുടർസമരം. മൂന്നാംദിവസം കലക്ടറുമായി സിപിഐ എം പ്രതിനിധി സംഘം ഏഴുമണിക്കൂർ ചർച്ച നടത്തി. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന്‌ കലക്ടർ രേഖാമൂലം ഉറപ്പുകൾ നൽകിയതിനെ തുടർന്നാണ്‌ സമരം പിൻവലിച്ചത്‌. ഇതിനുപിന്നാലെ, ആയിരങ്ങൾ പങ്കെടുത്ത വിജയാഹ്ലാദവും നടന്നു.

അഖിലേന്ത്യാകിസാൻസഭ, സിഐടിയു തുടങ്ങിയ വർഗബഹുജനസംഘടനകൾ പ്രക്ഷോഭത്തെ പൂർണമായും പിന്തുണച്ചു. തുറമുഖപദ്ധതികൾക്ക്‌ എതിരെയും തൊഴിലാളി ദ്രോഹ ലേബർകോഡുകൾക്ക്‌ എതിരെയും തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കാനുമുള്ള നീക്കങ്ങൾക്ക്‌ എതിരെ പ്രക്ഷോഭം തുടരാനാണ്‌ സിപിഐ എമ്മിന്റെ തീരുമാനം.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.