Skip to main content

കേവലം ഒരു മതസന്യാസിയാക്കി ശ്രീനാരായണഗുരുവിനെ അവതരിപ്പിക്കാനുള്ള വർഗീയശക്തികളുടെ ശ്രമങ്ങളെ ജാഗ്രതയോടെ കാണണം

കേവലം ഒരു മതസന്യാസിയാക്കി ശ്രീനാരായണഗുരുവിനെ അവതരിപ്പിക്കാനുള്ള വർഗീയശക്തികളുടെ ശ്രമങ്ങളെ ജാഗ്രതയോടെ കാണണം. മഹാദർശനങ്ങൾ മുന്നോട്ടുവച്ച ഗുരുവിനെ ഹിന്ദുമതനവോത്ഥാനത്തിന്റെ നായകനായി അവതരിപ്പിക്കാൻ വർഗീയശക്തികൾ നടത്തുന്ന ശ്രമത്തിന്റെ ചരിത്രവിരുദ്ധതയെയും മനുഷ്യത്വരാഹിത്യത്തെയും തിരിച്ചറിയാൻ കഴിയണം.

അന്യമതവിദ്വേഷവും ആക്രമണോത്സുകമായ മതവർഗീയതയും പ്രചരിപ്പിക്കുന്നവർ ഗുരുവിനെ തങ്ങളുടെ ചേരിയിൽ പ്രതിഷ്ഠിക്കാൻ നടത്തുന്ന ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണം. ഗുരുവിൻ്റെ നേതൃത്വത്തിൽ കൈവന്ന നവോത്ഥാനത്തിൻ്റെ മാനവികമൂല്യങ്ങൾ തട്ടിത്തെറിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നത്. നവോത്ഥാനമൂല്യങ്ങൾ സംരക്ഷിച്ച് മുന്നേന്നോട്ടുകൊണ്ടുപോകുന്നതിന് അന്യമതവിദ്വേഷം അലങ്കാരമായി കരുതുന്ന ഇത്തരം ശക്തികളാൽ ഗുരു അപഹരിക്കപ്പെടുന്നത് അനുവദിച്ചുകൂട. ശ്രീനാരായണഗുരുവിൻ്റെ ആദർശം സംരക്ഷിക്കപ്പെടുന്നതിനായി സമൂഹത്തിലെ ഇടപെടലിന് കൂടുതൽ നേതൃത്വം കൊടുക്കാൻ ശിവഗിരിമഠത്തിന് കഴിയണം. നാടിൻ്റെ തനിമ നവോത്ഥാനകാലഘട്ടത്തിനുശേഷം നേടിയെടുത്തതാണ്. ഇന്ന് ഭേദചിന്തയില്ലാതെ സോദരത്വേന കഴിയാൻ നമുക്ക് സാധിക്കുന്നു. തൊട്ടുകൂടായ്‌മയും തീണ്ടലും കണ്ണിൽപ്പെടാൻ പാടില്ലാത്ത അവസ്ഥയുമൊക്കെ ഒരുകാലത്തുണ്ടായിരുന്നു.

ഇതെല്ലാം മാറ്റിമറിക്കാനാണ് ഗുരുവിൻ്റെ നേതൃത്വത്തിൽ നവോത്ഥാനനായകർ പോരാടിയത്. അതേറ്റെടുത്താണ് പിന്നീട് കേരളം മുന്നോട്ടുപോയത്. വർഗീയശക്തികൾ മേധാവിത്വം വഹിക്കുന്ന അവസ്ഥ വന്നാൽ നേടിയെടുത്ത അവകാശങ്ങളെല്ലാം ഇല്ലാതാകും. ആപത്തിനെതിരെ ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ ഓണമടക്കം എല്ലാം നഷ്‌ടപ്പെടും. മതത്തിന്റെ എല്ലാ സാമ്പ്രദായിക അതിരുകളിൽനിന്നും പുറത്തുകടന്നാണ് ഗുരു മതങ്ങൾക്കതീതമായി മനുഷ്യനെ പ്രതിഷ്ഠിച്ചത്. അവിടെനിന്ന് ഗുരുവിനെ അപഹരിക്കാനാണ് ശ്രമിക്കുന്നത്. എന്നുവച്ചാൽ നാം കൈവരിച്ച മാനവികമൂല്യങ്ങളെല്ലാം അപഹരിക്കപ്പെടുക എന്നാണർഥം. ഗുരുവിൻറെ ദർശന തെളിച്ചത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തോൽപ്പിച്ചില്ലെങ്കിൽ വലിയ ആപത്തിലേക്ക് സമൂഹം തള്ളിവിടപ്പെടും.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.