Skip to main content

സാമ്രാജ്യത്വ അധിനിവേശങ്ങൾക്കെതിരെ പോരാടി അമേരിക്കയുടെ എതിർപ്പുകളെയും ഉപരോധങ്ങളെയും മറികടന്ന് കമ്മ്യൂണിസ്റ്റ് ക്യൂബയെ പുരോഗതിയിലേക്ക് നയിച്ച കാസ്ട്രോയുടെ പോരാട്ടങ്ങൾ ലോകമെങ്ങുമുള്ള വിപ്ലവകാരികൾക്ക് എക്കാലവും ആവേശം

എല്ലാമനുഷ്യരും തുല്യരായി ജീവിക്കുന്ന സമത്വ സുന്ദരമായ ലോകക്രമത്തിന് വേണ്ടി ജീവിതം മുഴുവൻ പോരാടിയ ധീരവിപ്ലവകാരി ഫിദൽ കാസ്ട്രോയുടെ ജന്മ ദിനമാണിന്ന്. സാമ്രാജ്യത്വ അധിനിവേശങ്ങൾക്കെതിരെ പോരാടി അമേരിക്കയുടെ എതിർപ്പുകളെയും ഉപരോധങ്ങളെയും മറികടന്ന് കമ്മ്യൂണിസ്റ്റ് ക്യൂബയെ പുരോഗതിയിലേക്ക് നയിച്ച കാസ്ട്രോയുടെ പോരാട്ടങ്ങൾ ലോകമെങ്ങുമുള്ള വിപ്ലവകാരികൾക്ക് എക്കാലവും ആവേശമാണ്. വലതുപക്ഷത്തിന്റെ മനുഷ്യവിരുദ്ധ രാഷ്ട്രീയത്തിനെതിരെ നിരന്തരം സംസാരിച്ച കാസ്ട്രോ തൊഴിലാളി വർഗ്ഗ സമരപോരാട്ടങ്ങളിൽ സാർവ്വദേശീയ ഐക്യം രൂപപ്പെടുത്താൻ ശ്രമിച്ച വിപ്ലവകാരിയാണ്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും വിമോചനപോരാട്ടങ്ങൾക്ക് ശക്തിപകർന്ന ഫിദൽ കാസ്ട്രോയുടെ ഓർമ്മകൾ മനുഷ്യ വിമോചനത്തിനു വേണ്ടിയുള്ള തുടർ പോരാട്ടങ്ങളിൽ കരുത്താകും.

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.