Skip to main content

വധശിക്ഷ കാത്ത് യമൻ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷാ ഇളവിന്‌ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണം

വധശിക്ഷ കാത്ത് യമൻ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷാ ഇളവിന്‌ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന്‌ ആവശ്യപ്പെടുന്നു. നടപടികൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഇടപെടണം.
വധശിക്ഷ നടപ്പാക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ്‌ അവശേഷിക്കുന്നത്‌. നിര്‍ണായകമായ ഈ ഘട്ടത്തിൽ വിദേശത്തുള്ള ഇന്ത്യന്‍ പൗരന്റെ ജീവന്‍ സംരക്ഷിക്കുന്നതിനുള്ള വേഗത്തിലുള്ള നടപടികളാണ്‌ ആവശ്യം. 16 ന്‌ ശിക്ഷ നടപ്പാക്കുമെന്നാണ്‌ പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ്. യമനിലെ സനാ ജയിലിലാണ്‌ നിമിഷ പ്രിയ ഉള്ളത്‌. സംസ്ഥാന സർക്കാരും കേരളത്തിൽ നിന്നുള്ള എംപിമാരും കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട്‌ കത്ത്‌ നൽകിയിട്ടുണ്ട്‌. മോചനമോ ശിക്ഷാ ഇളവോ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ യെമെന്‍ അധികൃതരുമായി കൂടിയാലോചന നടത്തണം. ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം നടക്കുന്നതായാണ്‌ അറിയുന്നത്‌. എന്നാൽ, കൊല്ലപ്പെട്ടയാളുടെ കുടുംബത്തിലെ ചിലർക്കുള്ള അഭിപ്രായ ഭിന്നതയാണ്‌ പ്രശ്‌നമെന്നും മനസിലാക്കുന്നു. ഈ വിഷയത്തിൽ യമൻ സർക്കാരിനേ കാര്യമായി എന്തെങ്കിലും ചെയ്യാൻ കഴിയു. അതിന്‌ കേന്ദ്ര സർക്കാരിന്റെ വേഗത്തിലുള്ള ഇടപെടലാണ്‌ വേണ്ടത്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.