Skip to main content

വികസന പ്രവർത്തനങ്ങളിലെ പ്രവാസി പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം

സംസ്ഥാനത്തിന്റെ വികസന- ക്ഷേമ പ്രവർത്തനങ്ങളിൽ പ്രവാസികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. മലയാളികൾ ഇല്ലാത്ത ഒരിടവും ലോകത്തില്ല എന്നും മലയാളിയുടെത് ഗ്ലോബൽ ഫൂട് പ്രിന്റാണ്. ലോകത്താകെയുള്ള മലയാളികൾ ശ്രദ്ധിക്കുന്നു എന്നതാണ് കോൺക്ലേവിന്റെ പ്രത്യേകത. മലയാളികളുടെ പ്രവാസ ജീവിതം ഏറെ കാലങ്ങൾക്കു മുമ്പേ ആരംഭിച്ചതാണ്. മലയാളികൾ ഇല്ലാത്ത ഒരിടവും ലോകത്തില്ല എന്ന അവസ്ഥ വന്നുകഴിഞ്ഞു. ഇതാണ് മലയാളിയുടെ ഇന്നത്തെ ​ഗ്ലോബൽ ഫുട്പ്രിന്റ്. സംസ്ഥാനത്തിന്റെ വികസനത്തിൽ പ്രവാസികളുടെയും പ്രവാസി നിക്ഷേപകരുടെയും വലിയ പങ്കുണ്ട്. 2018ലെ കണക്ക് പ്രകാരം പുറം നാടുകളിലേക്ക് കുടിയറിയ പ്രവാസികളുടെ എണ്ണം 21, 20000 ആണ്.

മലയാളികൾ തിങ്ങിപ്പാർക്കുന്ന ഒട്ടേറെ രാജ്യങ്ങളുണ്ട്, വിശേഷിച്ച് ​ഗൾഫ് രാജ്യങ്ങൾ. അരക്കോടിയിലധികം കേരളീയർ കേരളത്തിന് പുറത്തുണ്ട് എന്നതാണ് വസ്തുത. ഇതിൽ വിദ്യാർഥികളും തൊഴിലാളികളും കലാപ്രവർത്തകരും സംരംഭകരും ഒക്കെ ഉൾപ്പെടുന്നു. ഒരു തരത്തിൽ വിശ്വ കേരള കൂട്ടായ്മയാണിത്. ഇതിനെ നാടിന്റെ നന്മയ്ക്ക് എങ്ങനെ ഉപയോഗിക്കാം എന്നാണ് സർക്കാർ പരിശോധിക്കുന്നത്.

പ്രവാസികളായ കേരളീയരുടെ എല്ലാ നല്ല ഉദ്യമങ്ങൾക്കും ശക്തി പകരാൻ സർക്കാരിന് കഴിയും. ഇത് ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ചർച്ചകൾ നടക്കുന്ന എല്ലാ വേദികളിലും പ്രവാസികളുടെ സാന്നിധ്യം ഉറപ്പുവരുത്തണം. കേരളം വിശ്വകേരളമായി മാറി എന്ന തിരിച്ചറിവാണ് ലോക കേരള സഭയുടെ രൂപീകരണത്തിന് പിന്നിൽ. പ്രവാസികൾക്കും അവരുടെ അഭിപ്രായങ്ങൾ പറയാനും പ്രശ്നങ്ങൾ ചർച്ച ചെയ്യാനുമുള്ള വേദി കൂടെയാണ് കേരള സഭ. ഇത് രാജ്യത്ത് മറ്റൊരിടത്തുമില്ല. കേരളത്തിന്റെ ഭാവി പദ്ധതികളിൽ പ്രവാസികളുടെ അഭിപ്രായം രേഖപ്പെടുത്താൻ ലോകകേരള സഭ വേദിയൊരുക്കി. പ്രവാസി വനിതാ സെൽ, പ്രവാസി ക്ഷേമ വികസന സഹകരണ സംഘം എന്നിവ യാഥാർഥ്യമാക്കാനായി.

കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമം നാടിനാകെ ബോധ്യപ്പെട്ടു. ഏത് വെല്ലുവിളിയെയും അതിജീവിച്ചേ മതിയാകൂ. അതിനുള്ള നിശ്ചയദാർഢ്യം നമുക്ക് വേണം. നാടിന്റെ ഒരുമയും ഐക്യവുമാണ് നമ്മുടെ കരുത്ത്. പ്രവാസി സംഘടനകൾ രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിനായി പ്രവർത്തിക്കുന്നത് മാതൃകാപരവും സന്തോഷകരവും ആണ്.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.