Skip to main content

കേന്ദ്രത്തിനെതിരെ ദില്ലിയില്‍ കേരളത്തിന്റെ പ്രതിഷേധം

കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കും കേരളത്തിലെ ജനങ്ങളോട് കാണിക്കുന്ന നീതികേടിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ സംഘടിപ്പിച്ച ബഹുജന സമരങ്ങളുടെ തുടർച്ചയായി ദില്ലിയില്‍ കേരളത്തിന്റെ പ്രതിഷേധം സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചു. ഫെബ്രുവരി 8ന് രാവിലെ 11 മണിക്ക് ദില്ലി ജന്ദര്‍മന്തറിലാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. കേരള ഹൗസിന്റെ മുന്നിൽനിന്ന് ജാഥയായി പുറപ്പെട്ട് ജന്തർമന്തറിലെത്തുന്ന സമരത്തിൽ മുഖ്യമന്ത്രിയും കേരളത്തിലെ എല്ലാ മന്ത്രിമാരും പങ്കെടുക്കും. അതോടൊപ്പം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ മുഴുവൻ എംഎൽഎമാരും രാജ്യസഭയിലെയും ലോക്സഭയിലെയും എംപിമാരും സമരത്തിൽ പങ്കെടുക്കും.

എൽഡിഎഫ് ആഗ്രഹിക്കുന്നത് ഇത് എൽഡിഎഫിന്റെ സമരമായി മാറരുത് എന്നാണ്. ഇത് കേരള ജനതയുടെ സമരമാണ്. കേരളത്തിന്റെ വികസനവും കേരള ജനതയുടെ അഭിവൃദ്ധിയും ലക്‌ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന എല്ലാവരും ഈ സമരവുമായി സഹകരിക്കണം. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിനും ക്ഷണമുണ്ട്. മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്ത് കേരളത്തിലെ പ്രതിപക്ഷ നേതാക്കളുമായി ഇതിനുവേണ്ടി ചർച്ച നടത്തി. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരായി നടത്തുന്ന സമരത്തിൽ യുഡിഎഫ് എംഎൽഎമാരും എംപിമാരും പങ്കാളികളാകണമെന്നാണ് എൽഡിഎഫ് അഭ്യര്‍ത്ഥിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പ്രക്ഷോഭ വിവരം അറിയിക്കുകയും ചെയ്യും.

ദില്ലിയിലെ സമരത്തിന്റെ ഭാഗമായി എട്ടാം തീയതി വൈകിട്ട് 4 മുതല്‍ 6 മണിവരെ ബൂത്ത് അടിസ്ഥാനത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ഗൃഹസന്ദര്‍ശനം നടത്തി കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണ വിശദീകരിക്കുകയും എല്ലാവരോടും സഹായവും സഹകരണവും അഭ്യർത്ഥിക്കുകയും ചെയ്യും. എല്ലാ മേഖലകളിലുള്ള എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയും സഹായവും സ്വീകരിച്ചുകൊണ്ട് കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും സദസ്സുകൾ സംഘടിപ്പിക്കും. ദില്ലിയിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കേരള ജനതയുടെ വികാരമായി പ്രതിഷേധ സദസ്സുകൾ മാറും. സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടങ്ങുന്ന ലക്ഷക്കണക്കിന് ജനങ്ങൾ ഇവയിൽ പങ്കെടുക്കും. കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ മൂന്നരക്കോടി മലയാളികളുടെ ശബ്ദം കേരളമാകെ ഉയരും. ഇതിന്റെ പ്രചരണത്തിന്റെ ഭാഗമായി എൽഡിഎഫ് പ്രവർത്തകർ ബൂത്തടിസ്ഥാനത്തിൽ വീടുകളിൽ കയറിയിറങ്ങി വിപുലമായ ക്യാമ്പയിന്‍ നടത്തും.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.