Skip to main content

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച ഹൈക്കോടതി വിധി സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ കള്ളപ്രചരണം നടത്തിയവര്‍ക്കേറ്റ തിരിച്ചടി

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി അംഗീകരിച്ചത് കേരളത്തിലെ സഹകാരി സമൂഹത്തിന്റെ വിജയമാണ്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ കള്ളപ്രചരണം നടത്തിയവര്‍ക്കേറ്റ തിരിച്ചടി കൂടിയാണ് കോടതി വിധി.

2023 ജനുവരിയിലാണ് മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചത്. തുടര്‍ന്ന് സ്പെപെഷ്യല്‍ ഓഫീസര്‍ ചുമതലയേറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജികളാണ് ഇന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് തള്ളിയിരിക്കുന്നത്. മലപ്പുറം ജില്ലാ ബാങ്കിന്റെ മുന്‍ പ്രസിഡന്റ്, മലപ്പുറം യുഡിഎഫ് കണ്‍വീനര്‍ , യുഡിഎഫ് നിയന്ത്രണത്തിലുള്ള 93 സഹകരണ സംഘങ്ങളുമാണ് ലയനത്തിനെതിരെ നിയമ നടപടികളുമായി കോടതിയെ സമീപിച്ചത്. ഇവര്‍ ഉന്നയിച്ച ആക്ഷേപങ്ങളും, ആരോപണങ്ങളും നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശരിയെന്ന് കോടതിയും അംഗീകരിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്കും നാടിനും ഗുണകരമായ തീരുമാനമായിരുന്നു സര്‍ക്കാര്‍ കൈക്കൊണ്ടത്. നിയമപരമായ രീതിയിലാണ് എല്ലാ കാര്യങ്ങളും നടത്തിയിരുതെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞെു കഴിഞ്ഞിരിക്കുകയാണ്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാമെന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് വന്നതിനെതിരെ ഇക്കൂട്ടര്‍ സുപ്രീം കോടതിയില്‍ വരെ പോയിരുന്നു. അവിടെയെല്ലാം സര്‍ക്കാരിന് അനുകൂലമായിരുന്നു വിധി. തുടര്‍ന്നാണ് ജനുവരിയില്‍ ലയനം നടത്തിയത്.

പിന്നീട് ലയനത്തിനെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് സഹകാരികളെ തെറ്റിദ്ധരിപ്പിച്ച് കേസുകള്‍ നല്‍കുകയായിരുന്നു അതെല്ലാമാണ് ബഹുമാനപ്പെട്ട കോടതിയുടെ സിംഗിള്‍ ബഞ്ച് തള്ളിയിരിക്കുന്നത്. മികച്ച ബാങ്കിങ്ങ് സേവനങ്ങള്‍ മലപ്പുറം ജില്ലയിലെ ജനങ്ങളിലേക്ക് കൂടി എത്തിച്ചേരുന്നത് തടസ്സം നില്‍ക്കുകയാണ് ഇക്കൂട്ടര്‍. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ഇവർ നടത്തിയ നീക്കങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങളോടും സഹകാരി സമൂഹത്തിനോടും ഇവര്‍ മറുപടി പറയേണ്ടി വരിക തന്നെ ചെയ്യും.

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും