കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് അന്താരാഷ്‌ട്ര അംഗീകാരം. ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്റർ ആയി കേരള സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് അന്താരാഷ്‌ട്ര അംഗീകാരം. ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്റർ ആയി കേരള സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാനത്തിന്റെ വികസനം തടയുകയെന്ന ഏക അജൻഡയേ പ്രതിപക്ഷത്തിനുള്ളൂ. അതിനാലാണ് സർക്കാർ നടപ്പാക്കുന്ന എല്ലാ വികസന പദ്ധതികളെയും അവർ എതിർക്കുന്നത്. പ്രതിപക്ഷത്തിന് ഒരു വിഭാഗം മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു.
കേരളത്തിലെ പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നിച്ചായിരുന്നു സർക്കാരിനെതിരായ പ്രചാരവേല. സാമ്പത്തികഘടന തകർന്ന് കേരളം ഒന്നുമല്ലാതാകാൻ പോകുന്നു എന്നായിരുന്നു പ്രചാരണം. എന്നാൽ, കേരളത്തിന് കൃത്യമായ കണക്കുകളുണ്ടായിരുന്നു.
കേരള രാഷ്ട്രീയത്തിലെ സുപ്രധാനമായ ഒരു ചുവടുവയ്‌പായിരുന്നു എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം. 1957-ലെ ഇ എം എസ് മന്ത്രിസഭ കേരള വികസനത്തിന് അടിത്തറയിട്ടു. തുടർന്നുവന്ന ഇടതുപക്ഷ സർക്കാരുകൾ ആ അടിത്തറയിൽ ജനകീയ താൽപ്പര്യങ്ങളെ വികസിപ്പിച്ച് നടപ്പാക്കി.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണ്. ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്.
കേന്ദ്രസർക്കാരിന്റെ തൊഴിലാളി - കർഷക ദ്രോഹ നയങ്ങൾക്കെതിരെ കർഷകരും തൊഴിലാളികളും ജീവനക്കാരും യോജിച്ച പോരാട്ടം നടത്തണം. കഴിഞ്ഞ 30 വർഷത്തിനിടെ നാലുലക്ഷം കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്തു.
കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ റവന്യു വരുമാനം കുതിച്ചുയർന്നതായി കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി). റവന്യുച്ചെലവ് ഗണ്യമായി കുറച്ചു. കടമെടുപ്പിൽ വലിയ നിയന്ത്രണം കൊണ്ടുവരാനായി. ധനക്കമ്മിയും റവന്യു കമ്മിയും കുത്തനെ താഴ്‌ന്നു.
കേരളത്തിന്റെ ക്ഷേമപദ്ധതികളെയും വികസനപ്രവർത്തനങ്ങളെയും തകർക്കാൻ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്. യുഡിഎഫിന്റെ ഭരണകാലത്ത് ഉപേക്ഷിച്ച ദേശീയപാത വികസനമടക്കമുള്ള പല പദ്ധതികളും എൽഡിഎഫ് സംസ്ഥാനത്ത് നടപ്പിലാക്കി.
എഐ ക്യാമറ വിവാദത്തിൽ കഴമ്പില്ല. ശുദ്ധ അസംബന്ധമാണ് പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവുംകൂടി പറയുന്നത്. 100 കോടിയുടെ അഴിമതിയെന്നാണ് വി ഡി സതീശൻ പറയുന്നത്. 132 കോടിയെന്ന് രമേശ് ചെന്നിത്തല പറയുന്നു.
മണിപ്പൂരിലെ ലഹള കേരളത്തിനു വലിയൊരു സന്ദേശം നൽകുന്നുണ്ട്. ഈ ലഹള യാദൃശ്ചികമായി സംഭവിച്ചതല്ല, കൃത്യമായ ഒരു പദ്ധതിയുടെ ഭാഗമാണ്. പോൾ ബ്രാസിനെപ്പോലുള്ള പണ്ഡിതർ ഇന്ത്യയിലെ വർഗ്ഗീയ ലഹളകളെക്കുറിച്ചു ചൂണ്ടിക്കാണിച്ചിട്ടുള്ള സവിശേഷത മണിപ്പൂരിനും ബാധമകാണ്.
യുഡിഎഫിന്റെ സംസ്‌കാരമല്ല എൽഡിഎഫിന് എന്നതുകൊണ്ടാണ് യുഡിഎഫ് ഉന്നയിക്കുന്ന ദുരാരോപണങ്ങളും ഇല്ലാക്കഥകളും ജനങ്ങളിൽ ഏശാത്തത്.
എഐ ക്യാമറ ഇടപാടിൽ വസ്‌തുതാവിരുദ്ധമായ പ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നത്. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്. ഏത് അന്വേഷണവും നേരിടാൻ സർക്കാർ തയ്യാറാണ്. അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്‌ക്ക് കൂടുതൽ വിശദീകരിക്കാം. രേഖകൾ കെൽട്രോൺ പുറത്തുവിട്ടതാണ്.
എഐ ക്യാമറ വിഷയത്തിൽ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ഇരുവരും ആരോപണം ഉന്നയിക്കുന്നതിന്റെ കാരണം അതാണ്. രാവിലെ ഒരാൾ പറയുന്നു, വൈകുന്നേരം മറ്റൊരാൾ പറയുന്നു. ഇതിൽ മുഖ്യമന്ത്രി എന്താ പ്രതികരിക്കാത്തത് എന്നാണ് ചോദ്യം.
സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം കഴിഞ്ഞ 27 മുതൽ 29 വരെ മൂന്നു ദിവസം ഡൽഹിയിൽ ചേരുകയുണ്ടായി. രാജ്യത്തെ ഗ്രസിക്കുന്ന വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്‌തത്.
കേരളത്തിന്റെ സ്റ്റോറി കേരളം രാജ്യത്ത് എല്ലാ സാമൂഹിക വികസന സൂചികകളിലും ഒന്നാമതാണ് എന്ന സ്റ്റോറിയാണ്. ഹിന്ദുവും മുസ്ലീമും ക്രിസ്‌ത്യാനിയും വിവിധ ജാതിമതസ്‌ഥരും ഒരുമിച്ച് ജീവിക്കുന്ന നാടാണ് കേരളം.