Skip to main content

ജനാധിപത്യവ്യവസ്ഥയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരാവേണ്ട മാധ്യമങ്ങളെ പീഡിപ്പിക്കാനും അടിച്ചമർത്താനുമുള്ള ഗൂഢാലോചനയ്‌ക്കെതിരെ എല്ലാ ദേശസ്‌നേഹികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണം

ന്യൂസ്ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്തയെയും സഹപ്രവർത്തകൻ അമിത് ചക്രവർത്തിയെയും യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഓൺലൈൻ മാധ്യമമായ ന്യൂസ്ക്ലിക്ക് ഓഫീസ് ഡെൽഹി പോലീസ് അടച്ചു മുദ്രവച്ചിട്ടുമുണ്ട്. ഡെൽഹിയിൽ ഇന്നുരാവിലെ മുതൽ ന്യൂസ് ക്ലിക്ക് ഓഫീസിലും അവരുമായി ബന്ധമുള്ള പത്രപ്രവർത്തകരുടെയും എഴുത്തുകാരുടെയും വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയുമായിരുന്നു. സിപിഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ വീട്ടിൽ ന്യൂസ് ക്ലിക്കിലെ ഒരു ജേർണലിസ്റ്റ് താമസിക്കുന്നു എന്ന പേരിൽ സഖാവിൻറെ വീട്ടിലും പൊലീസ് ചെന്ന് ഈ യുവാവിന്റെ ലാപ് ടോപ്പും മറ്റും പിടിച്ചെടുത്തു. പൊതുപ്രവർത്തകരായ ടീസ്റ്റ സെതൽവാദ്, ശാസ്ത്രഞ്ജനായ ഡി രഘുനന്ദൻ, സാംസ്കാരികചരിത്രകാരനായ സുഹൈൽ ഹാഷ്മി എഴുത്തുകാരി ഗീത ഹരിഹരൻ എന്നിവർ അടക്കം നാല്പത്തിയാറു പേരുടെ വീടുകളിലാണ് റെയ്ഡും ചോദ്യം ചെയ്യലും നടന്നത്.
ഡെൽഹി സയൻസ് ഫോറത്തിൻറെ മുൻനിരപ്രവർത്തകരിലൊരാളായ പ്രബീർ ടെലിക്കോം മേഖല തുടങ്ങിയവയിൽ ഇന്ത്യയുടെ സ്വാശ്രയത്വത്തിനുവേണ്ടി നിരന്തരം എഴുതുന്നയാളാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായ ശക്തനായ എഴുത്തുകാരനുമാണ് പ്രബീർ. സ്വതന്ത്രസോഫ്റ്റ് വെയർ പ്രസ്ഥാനത്തിൻറെ പ്രമുഖനേതാക്കളിലൊരാളുമാണ്. അദ്ദേഹത്തിൻറെ പ്രധാനപുസ്തകങ്ങൾ Enron Blowout: Corporate Capitalism and the Theft of the Global Commons, (വിജയപ്രസാദുമൊത്ത്) Uncle Sam’s Nuclear Cabin (എം കെ ഭദ്രകുമാറിനും നൈനാൻ കോശിക്കും ഒപ്പം എഴുതിയത്.) എന്നിവയാണ്.
മുഖ്യധാരാ മാധ്യമങ്ങളിൽ വരാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുന്ന, ഹിന്ദുരാഷ്ട്രവാദരാഷ്ട്രീയത്തിനെതിരെ നിലപാട് എടുക്കുന്ന തൊഴിലാളി-കർഷകസംഘടനകളുടെ വാർത്തകൾ നല്കുന്ന ഒരു ഓൺലൈൻ മാധ്യമമാണ് ന്യൂസ് ക്ലിക്ക്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് ഇതിൻറെ പ്രവർത്തനം തടയാൻ സർക്കാർ നോക്കുന്നത്. കർഷകസമരത്തെ പിന്തുണയ്ക്കുന്നത് ചൈനയുടെ താല്പര്യസംരക്ഷണമാണെന്നാണ് മോദി സർക്കാർ വാദിക്കുന്നത്.
മാധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള നഗ്നമായ കടന്നാക്രമണമാണിത്. ബിബിസി, ന്യൂസ്‌ലൗണ്ട്രി, ദൈനിക് ഭാസ്‌കർ, ഭാരത് സമാചാർ, കാശ്മീർ വാല, വയർ, തുടങ്ങിയ വിവിധ മാധ്യമസ്ഥാപനങ്ങളെയും അടിച്ചമർത്താനും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ മോദി സർക്കാർ അന്വേഷണ ഏജൻസികളെ നിയോഗിച്ചു. പത്രസ്വാതന്ത്ര്യത്തിനോട് നരേന്ദ്ര മോദി സർക്കാരിനുള്ള നിലപാടിനെക്കുറിച്ച് ആർക്കും ഒരു സംശയവുമില്ല. ലോകത്തെ 180 രാജ്യങ്ങളിൽ 161ആം സ്ഥാനത്താണ് ആർഎസ്എസ് നായകർ ഭരിക്കുന്ന ഇന്ത്യയുടെ സ്ഥിതി. ജനാധിപത്യവ്യവസ്ഥയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരാവേണ്ട മാധ്യമങ്ങളെ പീഡിപ്പിക്കാനും അടിച്ചമർത്താനുമുള്ള ഇത്തരം ആസൂത്രിത ഗൂഢാലോചനയ്‌ക്കെതിരെ ജനാധിപത്യചിന്താഗതിക്കാരായ എല്ലാ ദേശസ്‌നേഹികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.