Skip to main content

ഭീകരവാദത്തിന് എതിരെ രാജ്യം ആഗ്രഹിച്ച ചെറുത്തുനിൽപ്പ്

രാജ്യത്തിന് ആത്മവിശ്വാസം നൽകുന്ന രീതിയിൽ ഭീകരാക്രമണത്തിനെതിരെ ശക്തമായ പ്രതികരണം വേണം എന്നാണ് ഇന്ത്യൻ ജനത പൊതുവേ ആ​ഗ്രഹിക്കുന്നത്. ഭീകരാക്രമണത്തിന്റെ സൂചനയാണ് പഹൽ​ഗാമിലെ 26 പേരുടെ മരണം. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാൻ സാധിക്കില്ല. പ്രകോപനത്തിന്റെ ഭാഗമായാണ് ഭീകരവാദികൾ ഇന്ത്യയുടെ മണ്ണിൽ കടന്നാക്രമണം നടത്തിയത്. തീവ്രവാദ പ്രസ്ഥനങ്ങളൊഴിച്ച് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആക്രമണത്തെ അപലപിക്കുകയും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശക്തമായ പ്രതികരണം ഇന്ത്യയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടാകണമെന്ന് ഇന്ത്യൻ ജനതയും ആ​ഗ്രഹിച്ചു. ലോകരാഷ്ട്രങ്ങളും ഇന്ത്യയ്ക്കനുകൂലമായ നിലപാട് സ്വീകരിക്കുന്ന സാഹചര്യമാണ് ഉണ്ടായത്.

ഭീകരരുടെ താവളങ്ങളിലേക്ക് ഇന്ന് പുലർച്ചെ ഇന്ത്യൻ സംയുക്ത സൈന്യം ആക്രമണം നടത്തിയെന്ന വാർത്തകൾ പുറത്തുവന്നു. രാജ്യത്തിന് ആത്മവിശ്വാസം നൽകുന്ന രീതിയിൽ ഭീകരാക്രമണത്തിനെതിരായിട്ടുള്ള ശക്തമായ പ്രതികരണം വേണം എന്നാണ് ഇന്ത്യൻ ജനത പൊതുവേ ആഗ്രഹിക്കുന്നത്. ഭീകരവാദത്തിനെതിരായി ഫലപ്രദമായ ചെറുത്തുനിൽപ്പ് വേണമെന്നാണ് രാജ്യം ആ​ഗ്രഹിക്കുന്നത്. സൈന്യം അതിന് ശ്രമിക്കുന്നുവെന്നാണ് മനസിലാക്കുന്നത്. ഭീകരതക്കെതിരായി എല്ലാവരും ഒന്നിച്ചു നില്‍ക്കണം.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.