Skip to main content

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ആത്മവിശ്വാസവും മുന്നേറാനുള്ള കരുത്തും നൽകുന്നത്

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ആത്മവിശ്വാസവും മുന്നേറാനുള്ള കരുത്തും നൽകുന്നതാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കെ സംസ്ഥാനത്തെ 30 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 17 ഇടത്തും വിജയിച്ച ഇടതുമുന്നണിക്ക് മികച്ച മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. കാസർകോട് ജില്ലയിലെ രണ്ട് വാർഡുകളിൽ നേരത്തെ തന്നെ എൽഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ ഈ നേട്ടം കേരളത്തിലെ ജനങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതാണ്. പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് സിറ്റിങ് വാർഡായ പുലിപ്പാറയിൽ കോൺഗ്രസ് വോട്ടുകൾ നേടി എസ്ഡിപിഐ വിജയിച്ചത് അപകടകരമായ സന്ദേശമാണ് നൽകുന്നത്.

പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ നിലപാടിനും വര്‍ഗീയ കക്ഷികളോടുള്ള ബാന്ധവത്തിനുമെതിരെയുള്ളതാണ് ഈ ജനവിധി. വയനാട്‌ ദുരന്ത ബാധിതരെപ്പോലും പരിഗണിക്കാതെ കേരളത്തോട്‌ ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള വിധി കൂടിയാണിത്‌. മാധ്യമങ്ങളുടെ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്നതിന്റെ തെളിവ്‌ കൂടിയാണ് ഈ തെരഞ്ഞെടുപ്പ്‌. കേരളം വികസന രാഷ്ട്രീയത്തിനൊപ്പം അടിയുറച്ചുനിൽക്കുമെന്ന് ഒരിക്കൽക്കൂടി തെളിയുകയാണ്. നുണക്കോട്ടകളെ തകർത്തെറിഞ്ഞ് എൽഡിഎഫിന് ഉജ്ജ്വലവിജയം സമ്മാനിച്ച വോട്ടർമ്മാരെ ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു. നവകേരളം കെട്ടിപ്പടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നിലപാടുകൾക്ക് കരുത്തുപകരുന്നതാണ് ഈ വിജയം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.