Skip to main content

ഏത് വിധേയനെയും പ്രതിപക്ഷ പാർടി നേതൃത്വത്തെ പാർലമെന്റിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്‌

കേന്ദ്രസർക്കാർ എല്ലാ ഭരണസംവിധാനങ്ങളെയും ഉപഗോഗിച്ച്‌ നടത്തുന്ന പ്രതിപക്ഷ വേട്ടയുടെ ഭാഗാമായാണ്‌ രാഹുൽ ഗാന്ധിയുടെ പാർലമെന്റ്‌ അംഗത്വം റദ്ദാക്കിയത്. ഏത് വിധേയനെയും പ്രതിപക്ഷ പാർടി നേതൃത്വത്തെ പാർലമെന്റിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്‌. ഇതിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിരോധമുയർത്തണം. കീഴ്‌ക്കോടതിയുടെ പ്രാഥമിക വിധി മുൻനിർത്തി പാർലമെന്റംഗത്വം റദ്ദാക്കിയത്‌ ജനാധിപത്യ വ്യവസ്ഥയ്‌ക്ക്‌ നിരക്കുന്നതല്ല.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ചീമേനി രക്തസാക്ഷി ദിനം

കേരളം നിയമസഭാ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയാണ്‌. 39 വർഷം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ചീമേനിയിൽ സിപിഐ എമ്മിന്റെ അഞ്ച്‌ സഖാക്കളെ കോൺഗ്രസുകാർ കൂട്ടക്കൊല ചെയ്‌തത്‌. 1987 മാർച്ച് 23ന് വൈകിട്ട്‌ അഞ്ച്‌ സഖാക്കളെ കുത്തിയും വെട്ടിയും തീയിട്ടും ഇല്ലാതാക്കി.

എകെജി ദിനം

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി.

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് അദ്ദേഹം നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്.

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.