അർഹരായ ആർക്കും സർട്ടിഫിക്കറ്റുകളുടെ പേരിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ നഷ്ടമാകില്ല. എല്ലാ അർഹർക്കും പെൻഷൻ ലഭിക്കണമെന്നത് സിപിഐ എമ്മിന്റെ ഉറച്ച നിലപാടാണ്.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

അർഹരായ ആർക്കും സർട്ടിഫിക്കറ്റുകളുടെ പേരിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ നഷ്ടമാകില്ല. എല്ലാ അർഹർക്കും പെൻഷൻ ലഭിക്കണമെന്നത് സിപിഐ എമ്മിന്റെ ഉറച്ച നിലപാടാണ്.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി
ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.
നിലമ്പൂരിൽ വർഗീയ ശക്തികളുടെ സഹായം യുഡിഎഫിന് ലഭിച്ചു. മാധ്യമങ്ങൾ തന്നെ പുറത്തുകൊണ്ടുവന്ന പോലെ യുഡിഎഫിനകത്ത്, യുഡിഎഫിന്റെ തന്നെ ഭാഗമായ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും നടത്തിക്കൊണ്ടിരിക്കുന്ന വാക്പോരാട്ടങ്ങൾ നാം കണ്ടുകൊണ്ടിരിക്കുകയാണ്.
ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസവും മതേതരത്വവും നീക്കം ചെയ്യണമെന്ന ആർഎസ്എസിന്റെ ആവശ്യം ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. ആർഎസ്എസ് എല്ലായ്പ്പോഴും നമ്മുടെ ഭരണഘടനയ്ക്ക് മുകളിൽ മനുസ്മൃതിയെയാണ് ഉയർത്തി പിടിക്കുന്നത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.