Skip to main content

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

01.06.2022

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ എല്ലാ പാർടി ഓഫീസുകളിലോ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലോ പൊതു സ്ഥാപനങ്ങളിലോ എല്ലാ പാർടി ഘടകങ്ങളും വൃക്ഷതൈ വെച്ചുപിടിപ്പിക്കണം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലോകത്തെമ്പാടും ആപത്കരമായ രീതിയിൽ താപവർദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തെ പ്രളയക്കെടുതികളിലേക്കും ഉരുൾ പൊട്ടലുകളിലേക്കും മണ്ണിടിച്ചിലിലേക്കും കടലാക്രമണത്തിലേക്കുമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ആപത്കരമായ സ്ഥിതിവിശേഷം വർദ്ധിച്ചുവരുന്നത് പരിസ്ഥിതി കലാവസ്ഥാ സംരക്ഷണ വ്യതിയാനത്തിന്റെ ഫലമായാണ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ മാനവരാശി നേരിടുന്ന ഈ പ്രശ്നത്തെ നേരിടാനാകൂ. 2030 ആകുന്നതോടെ 50% എന്ന കണക്കിന് കാർബണിന്റെ പുറംതള്ളൽ കുറച്ചുകൊണ്ടുമാത്രമേ ഈ പ്രശ്നത്തിന് തടയിടാനാകൂ എന്നിരിക്കെ 16% വർദ്ധിക്കുന്ന ആപത്കരമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് പ്രധാന കാരണമായ സാമ്രാജ്യത്വശക്തികളാകട്ടെ ഇവ പരിഹരിക്കുന്നതിന് ഇടപെടുന്നതിന് പകരം ഉത്തരവാദിത്വം മുഴുവൻ മൂന്നാംലോക രാജ്യങ്ങളുടെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നത്. ഉഷ്ണമേഖല പ്രദേശമായ നമ്മുടെ സംസ്ഥാനത്ത് ഇതിന്റെ കെടുതികൾ ഇപ്പോൾ തന്നെ സജീവമായിട്ടുണ്ട്. കാർബൺ പുറംതള്ളൽ തടയുന്ന വിധത്തിലുള്ള ഗതാഗത സംവിധാനങ്ങൾ ഉൾപ്പെടെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ മുന്നോട്ടു വച്ചുകൊണ്ട് മാത്രമേ ഇതിനെ നേരിടാനാകൂ. അതിനുള്ള ജാഗ്രത ജനങ്ങളിൽ ഉണ്ടാക്കിയെടുക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ ഇതോടൊപ്പം സംഘടിപ്പിക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കേന്ദ്രസർക്കാർ അഹങ്കാരം വെടിഞ്ഞ് ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തുകയും ലേബർ കോഡ് അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയും വേണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കോവിഡ് മഹാമാരിക്കാലത്ത് പ്രതിഷേധിച്ച എംപിമാരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്ത്, പാർലമെന്റിൽ പാസാക്കിയ നാല്‌ ലേബർ കോഡുകൾ ഇ‍ൗ മാസം 21ന് പ്രാബല്യത്തിൽ വന്നതായി കേന്ദ്രസർക്കാർ ഏകപക്ഷീയമായി പ്രഖ്യാപിച്ചതോടെ വൻ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയരുന്നത്.

വർഗീയ ധ്രുവീകരണം ഭൂരിപക്ഷവർഗീയതയെ ശക്തിപ്പെടുത്തും, അതാണ് സംഘപരിവാർ ആഗ്രഹിക്കുന്നതും

സ. പുത്തലത്ത് ദിനേശൻ

ഓരോ കാലത്തും സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കി മുന്നോട്ടുപോവുകയെന്നതാണ് ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ച സമീപനം. അത്തരം ഇടപെടലാണ് ജന്മിത്ത കേരളത്തിൽനിന്ന് അതിദാരിദ്ര്യം പരിഹരിക്കുന്ന വളർച്ചയിലേക്ക് കേരളത്തെ നയിച്ചത്.

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നീക്കങ്ങൾക്കെതിരെ സംഘടിതമായ പ്രതിരോധം തീർക്കാനാണ് നമ്മുടെ ശ്രമം

സ, വി ശിവൻകുട്ടി

രാജ്യത്തെ തൊഴിൽനിയമങ്ങൾ ലഘൂകരിക്കുന്നു എന്ന പേരിൽ കേന്ദ്രസർക്കാർ 29 തൊഴിൽനിയമങ്ങളെ സംയോജിപ്പിച്ച് നാല് ലേബർ കോഡുകളായി (വേജസ്, ഇൻഡസ്ട്രിയൽ റിലേഷൻസ്, സോഷ്യൽ സെക്യൂരിറ്റി, ഒക്യുപ്പേഷണൽ സേഫ്റ്റി) വിഭാവനം ചെയ്തിരിക്കുകയാണ്.

കേരളത്തെ അതിദാരിദ്രവിമുക്തമാക്കിയ എൽഡിഎഫ് ന്റെ വാഗ്ദാനമാണ് കേവല ദാരിദ്രനിർമ്മാർജ്ജനം; ചെയ്യാവുന്നതേ പറയൂ, പറയുന്നത് ചെയ്യും

സ. ടി എം തോമസ് ഐസക്

ഇപ്പോൾ അതിദാരിദ്ര്യമാണല്ലോ താരം. ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ലോക മുതലാളിത്ത ജിഹ്വയായ ഇക്കണോമിസ്റ്റ് വാരിക പോലും കേരളം അതിദാരിദ്രത്തിൽ നിന്ന് വിമുക്തി നേടിയതിനെ പ്രകീർത്തിച്ചു.