Skip to main content

‘ബംഗാളി’യെ ‘ബംഗ്ലാദേശി ഭാഷ’ എന്ന്‌ തെറ്റായി കാണിച്ച്‌ കത്ത്‌ നൽകിയ ഡൽഹി പൊലീസ്‌ നടപടിയെ ശക്തമായി അപലപിക്കുന്നു

‘ബംഗാളി’യെ ‘ബംഗ്ലാദേശി ഭാഷ’ എന്ന്‌ തെറ്റായി കാണിച്ച്‌ കത്ത്‌ നൽകിയ ഡൽഹി പൊലീസ്‌ നടപടിയെ ശക്തമായി അപലപിക്കുന്നു. ബംഗാളി സംസാരിക്കുന്ന എണ്ണമറ്റ ആളുകളെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെന്ന സംശയത്തിൽ അറസ്‌റ്റുചെയ്യുന്ന ഡൽഹി പൊലീസിനുള്ളിലെ ആശങ്കജനകമായ മനോഭാവമാണ്‌ ഇതിൽനിന്ന്‌ പ്രകടമാകുന്നത്‌. ബംഗാളി ഭാഷയെക്കുറിച്ചുള്ള അവരുടെ അജ്ഞതയ്‌ക്ക്‌ തെളിവുമാണിത്‌.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾപ്രകാരം ഇന്ത്യയുടെ ദേശീയ ഭാഷകളിൽ ഒന്നാണ്‌ ബംഗാളി. ഇതിനെ വിദേശഭാഷയായി കരുതുന്ന, ആഭ്യന്തരമന്ത്രാലയം നിയന്ത്രിക്കുന്ന ഡൽഹി പൊലീസ്‌ ഭരണഘടനാലംഘനമാണ്‌ നടത്തുന്നത്‌. ബംഗാളി ഭാഷ സംസാരിക്കുന്നവരെ അവജ്ഞയോടെ കാണുന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ഷായുടെ സമീപനത്തിന്റെ ഭാഗവുമാണിത്‌. അയൽരാജ്യവുമായി ഭാഷ പങ്കിടുന്ന ബംഗാളികളെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കാനുള്ള ബിജെപി സർക്കാരിന്റെ ഹീനമായ പദ്ധതിയാണ്‌ ഇതിൽനിന്ന്‌ വെളിപ്പെടുന്നത്‌. ദരിദ്ര കുടിയേറ്റ തൊഴിലാളികളായ ബംഗാളികളെ പല സംസ്ഥാനങ്ങളിലും പൊലീസ്‌ വേട്ടയാടുന്നു. പലരെയും തടവിൽ വയ്‌ക്കുകയും നടപടിക്രമങ്ങൾ പാലിക്കാതെ പുറത്താക്കുകയും ചെയ്യുന്നു.

ബംഗാളി ഭാഷ സംസാരിക്കുന്നവരെ ഉപദ്രവിക്കുന്നത്‌ കേന്ദ്രം അവസാനിപ്പിക്കണം. ബംഗാളിയെ വിദേശഭാഷയായി കണ്ടതിന്‌ ആഭ്യന്തരമന്ത്രാലയം മാപ്പ്‌ പറയണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും