Skip to main content

വഖഫ് സംയുക്ത പാർലമെന്ററി സമിതിയിൽ നിന്ന് പ്രതിപക്ഷാംഗങ്ങളെ സസ്പെൻഡ് ചെയ്ത നടപടി താൻപോരിമ

വഖഫ്‌ നിയമഭേദഗതി ബിൽ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയിൽ (ജെപിസി) നിന്ന്‌ 10 പ്രതിപക്ഷാംഗങ്ങളെ സസ്പെൻഡ് ചെയ്ത കമ്മിറ്റി ചെയർമാന്റെ നടപടി അതിരുകടന്ന താൻപോരിമയാണ്. കേന്ദ്ര സർക്കാരിൻ്റെ നിലപാടുകളെ എതിർക്കുന്ന പ്രതിപക്ഷ പാർടികളിൽപ്പെട്ട എല്ലാ ജെപിസി അംഗങ്ങളെയും ഏകപക്ഷീയമായി സസ്‌പെൻഡ് ചെയ്യുകയാണ് കമ്മിറ്റി ചെയർമാൻ ചെയ്തത്. ഈ നീക്കം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും പാർലമെന്ററി സംവിധാനത്തെ തകർക്കുന്നതുമാണ്. ജനാധിപത്യത്തെയും പാർലമെൻ്റിൻ്റെ പരമാധികാരത്തെയും വിലമതിക്കുന്നവരെല്ലാം എൻഡിഎ സർക്കാരിൻ്റെ ഇത്തരം നടപടികളെ ചെറുത്തു തോൽപ്പിക്കാൻ ഒറ്റക്കെട്ടായി അണിനിരക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.