Skip to main content

ഗാർഹിക - വാണിജ്യ പാചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി കുടുംബ ബജറ്റിനെ ബാധിക്കുന്നത് വിലവർധനവിൽ യുഡിഎതാക്കൾ നിലപാട് വ്യക്തമാക്കണം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

_______________________

ഗാര്‍ഹിക - വാണിജ്യ - പാചക വാതക സിലിണ്ടറുകള്‍ക്ക്‌ വീണ്ടും വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്‌ 49 രൂപ വില വര്‍ദ്ധിച്ചതോടെ ഒരു സിലിണ്ടറിന്റെ വില 1100 രൂപയായിരിക്കുകയാണ്‌. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 410 രൂപയായിരുന്ന സിലിണ്ടറിനാണ്‌ ഇപ്പോള്‍ ഈ വിലയില്‍ എത്തിയിരിക്കുന്നത്‌. അടുപ്പ്‌ പുകയാത്ത നിലയിലേക്ക്‌ രാജ്യത്തെ എത്തിക്കുന്ന ഈ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്‌. 8 വര്‍ഷത്തിനിടെ മോഡി സര്‍ക്കാര്‍ വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില 12 തവണയാണ്‌ വര്‍ദ്ധിപ്പിച്ചത്‌. ഈ വിലക്കയറ്റം കുടുംബ ബഡ്‌ജറ്റിനെ തന്നെ ബാധിക്കുന്നതാണ്‌.

വാണിജ്യ സിലിണ്ടറിന്‌ 351 രൂപയാണ്‌ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. ഇതോടെ പുതിയ വില 2124 രൂപയാകും. വാണിജ്യ സിലിണ്ടറിന്റെ വില വര്‍ദ്ധന ചെറുകിട വ്യാപാരികളെയാണ്‌ നേരിട്ട്‌ ഏറ്റവും ദോഷകരമായി ബാധിക്കുക. ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍, കുടുംബശ്രീ ഹോട്ടലുകള്‍ എന്നിവയെ ഇത്‌ കാര്യമായി ബാധിക്കും. ഭക്ഷണ സാധനങ്ങളുടെ വിലകയറ്റത്തിലേക്കാണ്‌ ഇത്‌ നയിക്കുക. ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിച്ച്‌ ജീവിക്കുന്നവരുടെ ജീവിത ചിലവ്‌ വന്‍തോതില്‍ ഉയരുന്നതിനും ഇത്‌ ഇടയാക്കും.

പെട്രോളിന്‌ വില വര്‍ദ്ധിപ്പിച്ച്‌ നേടിയ തുക കോര്‍പ്പറേറ്റുകള്‍ക്ക്‌ നികുതി ഇളവിനും കടം എഴുതി തള്ളുന്നതിനും ഉപയോഗിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ തുടര്‍ച്ചയായി പണം ഇല്ലെന്ന്‌ പറഞ്ഞ്‌ എല്ലാ സബ്ബ്‌സിഡികളും ഇല്ലാതാക്കുന്നതിനും തൊഴിലുറപ്പ്‌ പദ്ധതി ഉള്‍പ്പടെ തകര്‍ക്കുകയും ചെയ്യുന്ന നടപടിയിലൂടെ ജനങ്ങളെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍. ഇതിനുപുറമെയാണ്‌ കൂനിന്‍മേല്‍ കുരു എന്നപോലെ പാചക വാതകത്തിന്റെയും വില വര്‍ദ്ധിപ്പിച്ചത്‌. കേന്ദ്ര അവഗണനയെ തുടര്‍ന്ന്‌ ഏറെ ദുഷ്‌ക്കരമായ സാഹചര്യത്തില്‍ കേരളം രണ്ട്‌ രൂപ സെസ്‌ ഏര്‍പ്പെടുത്തിയപ്പോള്‍ തെരുവിലിറങ്ങിയ യുഡിഎഫ്‌ നേതാക്കളുടെ ഇക്കാര്യത്തിലുള്ള നിലപാട്‌ എന്താണെന്ന്‌ വ്യക്തമാക്കണം.

പാചക വാതക വില ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നത്‌ ഉള്‍പ്പടെയുള്ള കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വരും ദിവസങ്ങളില്‍ ലോക്കല്‍ അടിസ്ഥാനത്തില്‍ വമ്പിച്ച ജനകീയ പ്രതിഷേധം ഉയര്‍ത്തണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.