Skip to main content

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

28.06.2022

തികഞ്ഞ രാഷ്ട്രീയ ഉൾക്കാഴ്ച്ചയോടെ പാർട്ടി ഏൽപ്പിച്ച ചുമതലകളെല്ലാം ഫലപ്രദമായി നിർവ്വഹിച്ച കമ്മ്യൂണിസ്റ്റായിരുന്നു ടി ശിവദാസ മേനോൻ. അധ്യാപക പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് ചുവടുറപ്പിച്ച സഖാവ് മികച്ച പാർടി അധ്യാപകൻ കൂടിയായിരുന്നു. പാർടിയിൽ പ്രത്യക്ഷപ്പെട്ട ഇടത് - വലത് പ്രവണതകൾക്കെതിരെ മാർക്സിസ്റ്റ് - ലെനിനിസ്റ്റ് നിലപാട് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പോരാടി. പാർടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി ദീർഘകാലം സഖാവ് പ്രവർത്തിച്ചു. വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളെ സംബന്ധിച്ച് അഗാധമായ ധാരണ സഖാവ് വെച്ചുപുലർത്തിയിരുന്നു. അതുകൊണ്ടുതന്നെ കാലിക്കറ്റ് സിൻഡിക്കേറ്റ് അംഗമെന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് സജീവമായി ഇടപെടാനുമായി. കേരള മന്ത്രിസഭയിൽ രണ്ട് തവണ സഖാവ് അംഗമായിരുന്നു. പാർടി കാഴ്ച്ചപ്പാടുകൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിനും, ജനകീയ താൽപര്യങ്ങൾ മുറുകെ പിടിക്കുന്നതിനും ഇക്കാലയളവിൽ സഖാവിന് കഴിയുകയും ചെയ്തു. തികഞ്ഞ ഉൾക്കാഴ്ച്ചയോടെ ഏത് ഗഹനമായ വിഷയവും ജനങ്ങൾക്ക് മനസ്സിലാകുന്നവിധം അവതരിപ്പിക്കുന്നതിൽ സവിശേഷമായ കഴിവ് തന്നെ സഖാവ് പുലർത്തിയിരുന്നു. ഗഹനവും, അതേസമയം സരസവുമായ സഖാവിന്റെ പൊതുയോഗ പ്രസംഗങ്ങൾ ഒരുകാലത്ത് പൊതുജനങ്ങളുടെ രാഷ്ട്രീയ വിദ്യാഭ്യാസ കളരി കൂടിയായിരുന്നു. പാർടിക്കായി ജീവിതം സമർപ്പിച്ച ശിവദാസ മേനോന്റെ മരണത്തിലൂടെ ഒരുകാലഘട്ടത്തിന്റെ ശബ്ദമാണ് നിലച്ചത്. പാർടി പതാകകൾ താഴ്ത്തിക്കെട്ടണമെന്നും, ലോക്കൽ അടിസ്ഥാനത്തിൽ അനുശോചന യോഗങ്ങൾ സംഘടിപ്പിക്കണമെന്നും പാർടി ഘടകങ്ങളോട് നിർദ്ദേശിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ. ടി എം തോമസ് ഐസക് എഴുതുന്നു

കേരള സർക്കാർ പാപ്പരാകുമെന്ന അസംബന്ധ പ്രചാരണം എന്തുകൊണ്ടാണ് ചില മാധ്യമങ്ങൾ കൊണ്ടുപിടിച്ചു നടത്തുന്നത്? കൃത്യമായ ലക്ഷ്യമുണ്ട്. ആ ഒരു അവസ്ഥയിലേക്ക് കേരളത്തെക്കൊണ്ടുചെന്ന് എത്തിക്കുക. ധന വൈഷമ്യങ്ങൾ മൂർച്ഛിക്കാം. ചെലവ് ചുരുക്കേണ്ടി വന്നേക്കാം. സാധാരണഗതിയിൽ ഒരു സംസ്ഥാന സർക്കാരും പാപ്പരാവില്ല.

സ. ടി എം തോമസ് ഐസക് എഴുതുന്നു

മോദിയുടെ ഭരണകാലത്ത് ബാങ്കുകളുടെ 12.76 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായി എഴുതിത്തള്ളിയത്. ഇതുവെറും സാങ്കേതികമാണ് എന്നാവും ന്യായീകരണം. എഴുതിത്തള്ളിയാലും പലിശയടക്കം വായ്പ തിരിച്ചടയ്ക്കാൻ വായ്പയെടുത്ത ആൾ ബാധ്യസ്ഥനാണ്.

സ. കെ രാധാകൃഷ്‌ണൻ എഴുതുന്നു

"മികച്ച വിദ്യാഭ്യാസം മെച്ചപ്പെട്ട ആരോഗ്യം‌‍" എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഈ വർഷത്തെ തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനം ആചരിക്കുന്നത്. ആഗസ്‌ത്‌ ഒമ്പതുമുതൽ സ്വാതന്ത്ര്യദിനംവരെ ഒരാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ തദ്ദേശീയ ജനതയെ ലോകത്തിനൊപ്പം കേരളവും ചേർത്തുപിടിക്കുകയാണ്.

സ. വി എൻ വാസവൻ എഴുതുന്നു

സമൂഹത്തോടുള്ള പ്രതിബദ്ധത എന്ന തത്വത്തിലധിഷ്ഠിതമാണ് കേരളത്തിലെ സഹകരണമേഖലയിലെ പ്രവർത്തനങ്ങൾ. സാധാരണക്കാരുടെ ഏത് ആപത്ഘട്ടത്തിലും സഹായഹസ്തവുമായി ആദ്യം ഓടിയെത്തുന്നത് സഹകരണമേഖലയാണ്. അത് നാം പ്രളയകാലത്തും മഹാമാരിക്കാലത്തും കണ്ടു. സാമൂഹ്യ സുരക്ഷയുടെ ഉജ്വല മാതൃകകളാണ് സഹകരണ പ്രസ്ഥാനം നടപ്പാക്കുന്നത്.