കേരളത്തിൽ പഴയ യുഡിഎഫ് കാലത്തെ ഇരുട്ട് തിരിച്ചുവരികയാണ്. ആവശ്യത്തിന് വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ സർക്കാരിനോ ബോർഡിനോ സാധിച്ചിട്ടില്ല. ആസൂത്രണത്തിലെ ഈ പിഴവ് പരിഹരിക്കാൻ കഴിയാതായതോടെ സംസ്ഥാനം ഇരുട്ടിലാവുകയാണ്. സംസ്ഥാനത്തെ 16.5 ലക്ഷത്തോളം വീട്ടമ്മമാർക്കായി എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയെ കുറിച്ച് വി ഡി സതീശൻ നിയമസഭയിൽ പച്ചക്കള്ളം പറഞ്ഞത് ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. സ്ത്രീസുരക്ഷ പെൻഷന്റെ ഗുണഭോക്താക്കളെ നിശ്ചയിച്ചത് സിപിഐഎം എഴുതിക്കൊടുത്ത ലിസ്റ്റ് പ്രകാരമാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ നിയമസഭയിൽ പറഞ്ഞത്. സുതാര്യവും അത്യാധുനികവുമായ ഡിജിറ്റൽ സംവിധാനത്തിലൂടെ നടക്കുന്ന പെൻഷൻ വിതരണത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്.
കെ-സ്മാർട്ട് പോർട്ടൽ വഴി ഓൺലൈനായി മാത്രം അപേക്ഷിക്കാൻ കഴിയുന്ന സ്ത്രീസുരക്ഷ പെൻഷൻ പദ്ധതിയിൽ ഒരു രാഷ്ട്രീയപാർട്ടിക്കും ഇടപെടാൻ കഴിയാത്ത വിധത്തിലുള്ള സുതാര്യതയാണ് ഉറപ്പുവരുത്തിയിരുന്നത്. നിയമസഭയെയും കേരള ജനതയെയും കബളിപ്പിക്കുകയും ആർഎസ്എസിനെ സുഖിപ്പിക്കുകയും ചെയ്യുന്ന നിലപാടുകളുമായാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്.







