ഇനി ലോകത്തിൻ്റെ ഭാഷ ഫുട്ബോളാണ്. ഇനി ഹൃദയമിടിപ്പ് കാൽപ്പന്തിന്റെ താളത്തിലാണ്. ജയവും തോൽവിയും, തിരിച്ചടിയും തിരിച്ചുവരവും, നിരാശയും ആവേശവും എല്ലാം നിറയുന്ന കളി മൈതാനം മനുഷ്യജീവിതവുമായി അത്രയേറെ ഇഴുകിച്ചേർന്നതാണ്. 'മനുഷ്യാത്മാർഥതയുടെ അതിരുകളില്ലാത്ത സാമ്രാജ്യം' എന്നാണ് അന്റോണിയോ ഗ്രാംഷി കാൽപ്പന്തുകളിയെ വാഴ്ത്തിയത്. യുദ്ധങ്ങളുടെയും വിലാപങ്ങളുടെയും കാലത്താണ് ഇത്തവണ ലോകകപ്പ് വന്നെത്തുന്നത്. മഹാരഥന്മാരുടെ മികവും പുതിയ താരങ്ങളുടെ ഉദയവും നമുക്ക് പ്രതീക്ഷിക്കാം.
മലയാളക്കരയും ലോകകപ്പ് ആരവത്തിലാണ്. ഇഷ്ട ടീമുകൾക്കായി ആർപ്പുവിളിക്കാൻ ഏവരും ഒരുങ്ങിക്കഴിഞ്ഞു. എന്നും ബ്രസീലിയൻ കളി മികവിനോട് ഇഷ്‌ടക്കൂടുതലുണ്ട്. ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദമായ കാൽപ്പന്തിന്റെ ആവേശത്തിൽ നമുക്ക് ഒത്തുചേരാം.







