Skip to main content

മാനവവിമോചന ചിന്തകളിൽ എക്കാലവും ഉയർന്നുപറക്കുന്ന കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തിന്റെ പ്രോദ്‌ഘാടകരിൽ പ്രമുഖനായ ഫ്രെഡറിക് എംഗൽസിന്റെ 130-ാം ചരമവാർഷിക ദിനം

മാനവവിമോചന ചിന്തകളിൽ എക്കാലവും ഉയർന്നുപറക്കുന്ന കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തിന്റെ പ്രോദ്‌ഘാടകരിൽ പ്രമുഖനായ ഫ്രെഡറിക് എംഗൽസിന്റെ 130-ാം ചരമവാർഷിക ദിനമാണിന്ന്. മാനവരാശിയെ പീഡിപ്പിക്കുന്ന തിന്മകളിൽ നിന്ന് അവരെ മോചിപ്പിക്കുന്നതിനുള്ള ഏകവഴി വർഗസമരമാണെന്ന് ചൂണ്ടിക്കാട്ടിയവരാണ് മാർക്‌സും എംഗൽസും. മുതലാളിത്ത സംവിധാനത്തിൽ തൊഴിലാളിവർഗത്തിന്റെ ദുരിതങ്ങളും അവരുടെ സംഘശക്തിയും നേരിട്ടുകണ്ടു മനസ്സിലാക്കിയ എംഗൽസിന്റെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും വർഗസമരം, തൊഴിലാളിവർഗ സർവാധിപത്യം തുടങ്ങിയ സിദ്ധാന്തങ്ങളുടെ രൂപീകരണത്തിന്‌ ഇരുവർക്കും പ്രേരണയായി. മാർക്സും എംഗൽസും അന്തരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും അവർ കൊളുത്തിയ ആശയങ്ങൾ ലോകമാകെ ഇന്നും പടരുകയാണ്. പോരാട്ടത്തിന് വെളിച്ചമായി, സമരങ്ങൾക്ക് തെളിച്ചമായി, അതിജീവനത്തിന് ഊർജ്ജമായി.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.