Skip to main content

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ നേതാവുമായിരുന്ന സഖാവ് എം സി ജോസഫൈന്റെ വേർപാടിന്‌ മൂന്ന് വർഷം തികയുന്നു

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ നേതാവുമായിരുന്ന സഖാവ് എം സി ജോസഫൈന്റെ വേർപാടിന്‌ മൂന്ന് വർഷം തികയുന്നു. കണ്ണൂരിൽ സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ 2022 ഏപ്രിൽ 10നായിരുന്നു ഹൃദയാഘാതത്തെ തുടർന്ന്‌ സഖാവിന്റെ അന്ത്യം. വിദ്യാർഥി, യുവജന, മഹിളാ പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തെത്തിയ ജോസഫൈന്റെ ത്യാഗപൂർണവും പ്രതിജ്ഞാബദ്ധവുമായ രാഷ്‌ട്രീയ, സംഘടനാ പ്രവർത്തനമാണ്‌ സഖാവിനെ പാർടിയുടെ കേന്ദ്രകമ്മിറ്റിയിൽ എത്തിച്ചത്‌. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു ജോസഫൈൻ സ. സുശീല ഗോപാലനു ശേഷം കേരളത്തിൽനിന്ന്‌ പാർടിയുടെ കേന്ദ്ര കമ്മിറ്റിയിലെത്തിയ വനിതയാണ്.

പൊതുപ്രവർത്തനരംഗത്തെ പതിറ്റാണ്ടുകളുടെ അനുഭവ പരിചയം കഷ്ടപ്പെടുന്ന മനുഷ്യരോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കാനും ഏറ്റെടുത്ത പ്രവർത്തനങ്ങളെല്ലാം മാതൃകാപരമായി നിർവ്വഹിക്കാനും സഖാവിന് കരുത്തുപകർന്നു. പാർടി കേന്ദ്രകമ്മിറ്റിയിൽ വരെയെത്തിയ ആ നേതൃമികവിന് അടിയന്തിരാവസ്ഥകാലത്ത് അദ്ധ്യാപനം ഉപേക്ഷിച്ചു പൊതുപ്രവർത്തനം ആരംഭിച്ച ചരിത്രംകൂടിയുണ്ട് ഉൾക്കരുത്തായി. രാജ്യത്തിന്റെ വിമോചനപോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്ന സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസ് മധുരയിൽ പൂർത്തിയായ വേളയിലാണ് നാം ഇത്തവണ ജോസഫൈൻ സഖാവിന്റെ സ്മരണ പുതുക്കുന്നത്. സഖാവിന്റെ കർമ്മരംഗത്തെ ആവേശകരമായ ഇടപെടലുകൾ ആ പോരാട്ടങ്ങൾക്ക് ഊർജ്ജമാകും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.