Skip to main content

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന ടൗൺഷിപ്പ് നിർമ്മാണോത്ഘാടനം

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന ടൗൺഷിപ്പിൻ്റെ നിർമ്മാണോത്ഘാടനം മുഖ്യമന്ത്രി സ. പിണറായി വിജയൻ ഇന്ന് നിർവഹിച്ചതോടെ കേരളത്തിന്റെ അതിജീവന ചരിത്രത്തിൽ പുതിയൊരു അധ്യായം രചിക്കപ്പെട്ടിരിക്കുകയാണ്. ദുരന്ത മുഖങ്ങളിൽ പതറാത്ത കേരളത്തിന്റെ ഒരുമയുടെ കരുത്താണിത്. ദുരന്ത ഭൂമിയിൽ സർവ്വം നഷ്ടപ്പെട്ടവർക്കൊപ്പം ഈ നാട് ഒറ്റക്കെട്ടായി ഉറച്ച് നിൽക്കുമെന്ന പ്രഖ്യാപനമാണ് ഇന്ന് നടന്ന ടൗൺഷിപ്പിൻ്റെ തറക്കല്ലിടൽ ചടങ്ങ്. ഈ ടൗൺഷിപ്പിൽ സുരക്ഷിത ഭവനങ്ങൾ ഒരുങ്ങും. അതോടൊപ്പം ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടി പർപ്പസ്‌ ഹാൾ, ലൈബ്രറി, സ്പോർട്സ് ഹബ്, ഓപ്പൺ എയർ തിയറ്റർ തുടങ്ങി നിരവധി സൗകര്യങ്ങളും മികച്ച രീതിയിൽ സജ്ജമാകും. രാജ്യത്തെ നടുക്കിയ ഈ ദുരന്തത്തിലും കേരളത്തെ കയ്യൊഴിയുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. എന്നാൽ കേന്ദ്ര അവഗണയ്ക്ക് മുന്നിൽ മുട്ടു മടക്കാൻ കേരളം തയ്യാറല്ല. മാനവികതയുടെയും മനുഷ്യ സ്നേഹത്തിൻ്റേയും മാതൃക നമ്മൾ ഉയർത്തുക തന്നെ ചെയ്യും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.