Skip to main content

കേരളത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി 25 മുതൽ 31 വരെ സിപിഐ എം നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തും

കേരളത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി 25 മുതൽ 31 വരെ സിപിഐ എം നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തും. മുഴുവൻ ബ്രാഞ്ചുകളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. ലോക്കൽ, ഏരിയ കമ്മിറ്റികൾ ശുചീകരണത്തിന് നേതൃത്വം നൽകും. മാലിന്യം നീക്കി പൊതു ഇടങ്ങൾ വൃത്തിയാക്കും. ശുചിത്വം നിലനിർത്താനാവശ്യമായ തുടർപ്രവർത്തനങ്ങളും പാർടി ഏറ്റെടുക്കും. ബിന്നുകൾ, ബോട്ടിൽ ബൂത്തുകൾ തുടങ്ങിയവ തദ്ദേശസ്ഥാപനങ്ങൾ വഴിയോ സ്‌പോൺസർഷിപ്പ് വഴിയോ സ്ഥാപിച്ച്‌ പരിപാലിക്കുന്നുവെന്ന്‌ ഉറപ്പാക്കും.

മാർച്ച്‌ 31ന്‌ മാലിന്യമുക്ത പ്രഖ്യാപനം നടത്താനാണ്‌ സർക്കാർ തീരുമാനിച്ചിട്ടുള്ളത്‌. മാലിന്യ സംസ്‌കരണരംഗത്ത് പിന്നിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രത്യേക ശ്രദ്ധചെലുത്തി പ്രവർത്തനം ഏറ്റെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്. സഞ്ചാരികൾ വരുന്ന ലോക ശ്രദ്ധയാകർഷിച്ച പ്രദേശമാണ്‌ കേരളം. പൊതു ഇടങ്ങൾ മാലിന്യവിമുക്തമാക്കാൻ എല്ലാവരും ജാഗ്രത കാണിക്കണം.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

ശബരിമല സ്വര്‍ണമോഷണത്തില്‍ പങ്കാളികളായ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകൻ കെ ബി പ്രദീപ് ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായ സമയത്ത്‌ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും ശേഖരിച്ചിട്ടുണ്ടോയെന്ന്‌ അന്വേഷിക്കണം

സ. പിണറായി വിജയൻ

ശബരിമല സ്വര്‍ണമോഷണത്തില്‍ പങ്കാളികളായ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകൻ കെ ബി പ്രദീപ് ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായ സമയത്ത്‌ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും ശേഖരിച്ചിട്ടുണ്ടോയെന്ന്‌ അന്വേഷിക്കണം. രേഖകൾ കൊണ്ടുപോയിട്ടുണ്ടെങ്കിൽ കണ്ടെടുക്കാൻ പരിശോധന നടത്തണം. നിയമനടപടി സ്വീകരിക്കണം.

വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരും വനംമന്ത്രിയും ഉദാസീന നിലപാട്‌ അവസാനിപ്പിക്കണം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരും വനംമന്ത്രിയും ഉദാസീന നിലപാട്‌ അവസാനിപ്പിക്കണം. ഒരാഴ്‌ചക്കകം ആറുപേർ കാട്ടാന ആക്രമണത്തിൽ മരിച്ചിട്ടും ചോദ്യങ്ങളെ പരിഹസിക്കുകയാണ്‌ മന്ത്രി. യുഡിഎഫ്‌ പ്രകടനപത്രികവാഗ്‌ദാനം ചെയ്‌ത 21 ലക്ഷം രൂപ മരിച്ചവരുടെ ആശ്രിതർക്ക്‌ നഷ്‌ടപരിഹാരം നൽകണം.

യുഡിഎഫ്‌ സർക്കാർ സംഘപരിവാറിന്‌ സമ്പൂര്‍ണമായി കീഴടങ്ങി

സ. പിണറായി വിജയൻ

ഒരുമാസം തികയുമ്പോഴേക്കും യുഡിഎഫ്‌ സർക്കാർ സംഘപരിവാറിന്‌ സമ്പൂര്‍ണമായി കീഴടങ്ങി. മതനിരപേക്ഷ വിശ്വാസികളില്‍ ആശങ്കയുണ്ടാക്കുന്ന നടപടിയിൽ യുഡിഎഫ്‌ പ്രതികരിക്കണം.