Skip to main content

പുരോഗമന കലാസാഹിത്യ സംഘം മുൻ സെക്രട്ടറിയും നിരൂപകനുമായ പി അപ്പുക്കുട്ടന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

പുരോഗമന കലാസാഹിത്യ സംഘം മുൻ സെക്രട്ടറിയും നിരൂപകനുമായ പി അപ്പുക്കുട്ടന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സാംസ്കാരിക മേഖലയ്ക്ക്‌ വിലപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ വിയോഗം പുരോഗമന, സാംസ്കാരിക ലോകത്തിനാകെ കനത്ത നഷ്ടമാണ്‌. അധ്യാപകൻ, സംസ്കാരിക പ്രവർത്തകൻ, പ്രഭാഷകൻ, സാഹിത്യ നിരൂപകൻ, നാടക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അപ്പുക്കുട്ടന്‌ സാധിച്ചു. കേരള സംഗീത നാടക അക്കാദമി ജനറൽ സെക്രട്ടറി, സാഹിത്യ അക്കാദമി അംഗം എന്നീ നിലയിലും അദ്ദേഹം മികവ്‌ പുലർത്തി. മൗലീകമായി സാഹിത്യകൃതികളെ സമീപിക്കാനും നിരൂപിക്കാനും അദ്ദേഹത്തിന്‌ സാധിച്ചിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സന്ദേശം എത്താത്ത മേഖലകളിലേക്കുമെത്തിക്കാനുള്ള ഇടപെടലുകളും അദ്ദേഹം നടത്തി. പി അപ്പുക്കുട്ടന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സാംസ്കാരിക മേഖലയുടെയും വേദനയിൽ ഒപ്പംചേരുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പാവങ്ങളുടെ അരിവിഹിതം തടയാൻ യുഡിഫ് എംപിമാർ കുതന്ത്രം പ്രയോഗിച്ചു

സ.കെ എൻ ബാലഗോപാൽ

സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക. നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുക.
കേരളത്തിലെ രണ്ട് യു ഡി എഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞദിവസം പാർലമെന്റിൽ അവർ ഉന്നയിച്ച ഒരു ചോദ്യം ചുവടെ ചേർക്കാം.

കേരളത്തിൽ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്

സ. പിണറയി വിജയൻ

കേരളത്തിൽ നിങ്ങൾ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്.

ഡോ. ബി ആർ അംബേദ്കർ ചരമദിനം

ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ചരമദിനമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുമാത്രമല്ല സഹസ്രാബ്ദങ്ങളായി ഇന്ത്യയെ വരിഞ്ഞു മുറുക്കിയിരുന്ന ജാതി അടിമത്തത്തിൽ നിന്നുകൂടി നമ്മുടെ രാജ്യത്തെ മോചിപ്പിക്കാൻ പ്രവർത്തിച്ച ചരിത്ര പുരുഷനായിരുന്നു അംബേദ്കർ.