Skip to main content

സഖാവ് ജിതിന്‍ ഷാജിക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു

മറ്റൊരു സഖാവിന്റെ ജീവൻ കൂടി ആർഎസ്എസ് കൊലയാളി സംഘത്തിന്റെ ഒത്താശയോടെ നഷ്ടപ്പെട്ടിരിക്കുകയാണ്. പത്തനംതിട്ട പെരുനാട്‌ മഠത്തുംമൂഴിയില്‍ സിഐടിയു - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മാമ്പാറ പട്ടാളത്തറയില്‍ ജിതിന്‍ ഷാജിയെയാണ് കഴിഞ്ഞ ദിവസം ആര്‍എസ്‌എസ്‌ - ബിജെപി പ്രവര്‍ത്തകര്‍ അതിക്രൂരമായി കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. ആര്‍എസ്‌എസ്‌ അക്രമി സംഘം കൊലക്കത്തി താഴെവയ്‌ക്കാൻ തയ്യാറാവണം. സഖാവ് ജിതിന്റെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം. പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പാവങ്ങളുടെ അരിവിഹിതം തടയാൻ യുഡിഫ് എംപിമാർ കുതന്ത്രം പ്രയോഗിച്ചു

സ.കെ എൻ ബാലഗോപാൽ

സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക. നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുക.
കേരളത്തിലെ രണ്ട് യു ഡി എഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞദിവസം പാർലമെന്റിൽ അവർ ഉന്നയിച്ച ഒരു ചോദ്യം ചുവടെ ചേർക്കാം.

കേരളത്തിൽ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്

സ. പിണറയി വിജയൻ

കേരളത്തിൽ നിങ്ങൾ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്.

ഡോ. ബി ആർ അംബേദ്കർ ചരമദിനം

ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ചരമദിനമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുമാത്രമല്ല സഹസ്രാബ്ദങ്ങളായി ഇന്ത്യയെ വരിഞ്ഞു മുറുക്കിയിരുന്ന ജാതി അടിമത്തത്തിൽ നിന്നുകൂടി നമ്മുടെ രാജ്യത്തെ മോചിപ്പിക്കാൻ പ്രവർത്തിച്ച ചരിത്ര പുരുഷനായിരുന്നു അംബേദ്കർ.