Skip to main content

മെയ് 13 സഖാവ് മൊയാരത്ത് ശങ്കരൻ രക്തസാക്ഷി ദിനത്തിൽ കണ്ണൂർ നിടമ്പ്രത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

മെയ് 13 സഖാവ് മൊയാരത്ത് ശങ്കരൻ രക്തസാക്ഷി ദിനത്തിൽ കണ്ണൂർ നിടമ്പ്രത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മലബാറിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെയും തുടര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെയും മുന്‍നിരയില്‍ പ്രവര്‍ത്തിച്ച മൊയാരം, ജന്മി ബൂർഷ്വാ രാഷ്ട്രീയത്തിൽ നിന്ന് തൊഴിലാളിവർഗ്ഗത്തെയും മറ്റ് അധ്വാനിക്കുന്ന ബഹുജനങ്ങളെയും ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി വളർത്തിയെടുക്കാൻ കഠിനമായി പ്രയത്നിച്ച സഖാവായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമരഭടനായി ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലൂടെ വളർന്നുവന്ന മൊയാരത്താണ് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് എന്ന പേരില്‍ മലയാളത്തിലാദ്യമായി കോണ്ഗ്രസിന്റെ ചരിത്രം എഴുതിയത്. പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി കേരളഘടകമാകെ കമ്യൂണിസ്റ്റ് പ്രസ്ഥാനമായി പരിണമിച്ചപ്പോള്‍ മൊയാരവും കമ്യൂണിസ്റ്റ് പാർടിയുടെ ഭാഗമായി. 1939-ല്‍ പാറപ്പുറത്തു നടന്ന കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്നു എന്ന കാരണത്താലാണ് സ്വാതന്ത്ര്യസമരപ്പോരാളി കൂടിയായ അദ്ദേഹത്തെ കോൺഗ്രസ് അക്രമി സംഘം മൃഗീയമായി തല്ലിക്കൊന്നത്. എടക്കാട് വച്ച് കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ ക്രൂരമായി ആക്രമിക്കുകയും മൃതപ്രായനാക്കി പൊലീസിനു കൈമാറുകയും ചെയ്തു. 1948 മെയ് 13 ന് കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ച് സഖാവ് മൊയാരത്ത് രക്തസാക്ഷിയായി. മൊയാരത്തിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറാതിരുന്ന പൊലീസ് ബന്ധുക്കളെ മൃതദേഹം കാണാൻ പോലും അനുവദിച്ചില്ല. ജയിൽ വളപ്പിലെവിടെയോ അദ്ദേഹത്തിന്റെ ശവശരീരം പൊലീസ് കുഴിച്ചുമൂടുകയായിരുന്നു. മൊയാരത്ത് ശങ്കരന്റെ കൊലപാതകത്തിലൂടെ കേരളത്തിലെ ആദ്യ രാഷ്ട്രീയകൊലപാതകം നടപ്പിലാക്കിയ കോൺഗ്രസ് ആ കൊലപാതക പരമ്പര ഇന്നും തുടരുകയാണ്. പിറന്നനാടിന്റെ സ്വാതന്ത്ര്യത്തിനും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ മോചനത്തിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു മൊയാരത്തിന്റെ ജീവിതം. മൊയാരത്ത് ശങ്കരനെ ഓര്‍മ്മയില്ലെന്ന് പുതുതലമുറ കോണ്‍ഗ്രസുകാര്‍ എത്ര നടിച്ചാലും കേരള ചരിത്രത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ രക്തം പുരണ്ട രാഷ്ട്രീയ ചരിത്രത്തില്‍ നിന്നും അദ്ദേഹത്തിന്റെ പേര് മായ്ച്ചു കളയാനാകില്ല.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.

നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ നിന്ന് 5,900 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി ഫെഡറൽ മര്യാദകളുടെ ലംഘനമാണ്

സ. കെ എൻ ബാലഗോപാൽ

നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ നിന്ന് 5,900 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി ഫെഡറൽ മര്യാദകളുടെ ലംഘനമാണ്. യാതൊരുവിധത്തിലും ഇത് നീതീകരിക്കാൻ കഴിയില്ല. മലയാളികളോടുള്ള കേന്ദ്രസർക്കാരിന്റെ യുദ്ധപ്രഖ്യാപനമാണിത്.

കാലത്തിൻ്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളികളുടെ ചിന്തകളെയും ഭാവനയെയും നർമ്മബോധത്തെയും ആഴത്തിൽ സ്പർശിച്ച അയാൾ കഥയെഴുത്ത് നിർത്തി. കാലത്തിൻ്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും.

സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാവുന്ന കരട് വോട്ടർ പട്ടികയിൽ നിന്നും 25 ലക്ഷം പേർ പുറത്തായി എന്ന മാധ്യമ വാർത്ത ആശങ്ക സൃഷ്ടിക്കുന്നത്

സ. പിണറായി വിജയൻ

സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാവുന്ന കരട് വോട്ടർ പട്ടികയിൽ നിന്നും 25 ലക്ഷം പേർ പുറത്തായി എന്ന മാധ്യമ വാർത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്.