ഇന്ന് സഖാവ് എം സി ജോസഫെെൻ അനുസ്മരണദിനം. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവുമായിരുന്ന സഖാവിന്റെ വേർപാടിന് രണ്ടുവർഷം തികയുന്നു.
വിദ്യാർത്ഥി-യുവജന-മഹിളാ പ്രസ്ഥാനങ്ങളിലൂടെയുള്ള സമരപോരാട്ടങ്ങളാണ് സഖാവ് ജോസഫെെനെ കരുത്തുറ്റ നേതൃനിരയിലേക്ക് വളർത്തിയത്.
പൊതുപ്രവർത്തനരംഗത്തെ പതിറ്റാണ്ടുകളുടെ അനുഭവ പരിചയം
കഷ്ടപ്പെടുന്ന മനുഷ്യരോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കാനും ഏറ്റെടുത്ത പ്രവർത്തനങ്ങളെല്ലാം മാതൃകാപരമായി നിർവ്വഹിക്കാനും സഖാവിന് കരുത്തുപകർന്നു. സ്ത്രീകളുടേയും തൊഴിലാളികളുടേയും അവകാശപ്പോരാട്ടങ്ങളിൽ എന്നും മുൻനിരയിലായിരുന്നു സഖാവ്. രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന നിർണായകമായ തെരഞ്ഞെടുപ്പ് വേളയാണിത്. മതനിരപേക്ഷത സംരക്ഷിച്ച് ഓരോ മനുഷ്യനും മുന്നേറാൻ സാധിക്കുന്ന പുതിയ ഇന്ത്യക്കായുള്ള നമ്മുടെ പോരാട്ടങ്ങൾക്ക് സഖാവ് ജോസഫെെന്റെ ആവേശകരമായ സ്മരണകൾ ഊർജ്ജമാകും.
                                






					
					
					
					
				