Skip to main content

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായി പങ്കെടുത്ത പൊതുയോഗം അനശ്വര രക്തസാക്ഷികളായ സഖാക്കള്‍ ഹഖിന്റെയും മിഥിലാജിന്‍റെയും അനുസ്മരണ സമ്മേളനമായിരുന്നു

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായി പങ്കെടുത്ത പൊതുയോഗം അനശ്വര രക്തസാക്ഷികളായ സഖാക്കള്‍ ഹഖിന്റെയും മിഥിലാജിന്‍റെയും അനുസ്മരണ സമ്മേളനമായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഇതേ ദിനമാണ് സഖാക്കളെ കോണ്‍ഗ്രസ് അക്രമികള്‍ കൊലപ്പെടുത്തിയത്. വെഞ്ഞാറമ്മൂട് പ്രദേശത്ത് കോവിഡ് കാലത്തടക്കം സേവനസന്നദ്ധതയുടെ മാതൃകകളായ സഖാക്കളെ ഇല്ലാതാക്കി പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താമെന്നായിരുന്നു കൊലയാളികള്‍ ലക്ഷ്യമിട്ടത്.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഈ വേട്ടയാടല്‍. രാഷ്ട്രീയ എതിരാളികളുടെയും ഭരണകൂടത്തിന്‍റെയും കടന്നാക്രമണങ്ങള്‍ക്ക് തളര്‍ത്താനാകാത്ത സമരവീര്യത്താല്‍ വളര്‍ന്നുപന്തലിച്ചതാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം. കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പനുമായി ഇന്നലെ രാത്രി സംസാരിച്ചിരുന്നു. ഹൃദയരക്തം കൊണ്ട് ചെറുത്തുമുന്നേറിയവരിലെ ജീവിക്കുന്ന ഇതിഹാസമാണ് സഖാവ്.

കൊല്ലപ്പെട്ടവന്‍ കമ്യൂണിസ്റ്റെങ്കില്‍ അവന്‍റെ ജീവനറ്റ ദേഹത്തെപ്പോലും ക്രൂശിക്കാനും കൊലയാളികളെ വിശുദ്ധരാക്കി അവതരിപ്പിക്കാനും എതിരാളികള്‍ ശ്രമിക്കുന്ന കാലമാണിത്. ജനപക്ഷ രാഷ്ട്രീയവുമായി മുന്നോട്ടുപോകാന്‍, രക്തസാക്ഷികളുടെ ഉജ്വല സ്മരണകള്‍ തന്നെയാണ് നമുക്ക് വഴിവിളക്കായി മുന്നിലുള്ളത്.

പ്രിയ സഖാക്കള്‍ ഹഖിനും മിഥിലാജിനും ഓര്‍മ്മയുടെ ഹൃദയാഭിവാദ്യങ്ങൾ

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.