കഴിഞ്ഞ ഞായറാഴ്ച ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ സേക്രട്ട് ഹാർട്ട് ചർച്ചിൽ നടത്തിയ സന്ദർശനവും സംസ്ഥാനത്തെ ബിജെപി നേതാക്കൾ ചില ബിഷപ് ഹൗസുകളിലും അരമനകളിലും നടത്തിയ സന്ദർശനവും വാർത്തയാകുകയുണ്ടായി. സാധാരണനിലയിൽ ഇത്തരം സന്ദർശനങ്ങൾ വലിയ വാർത്തയാകാറില്ല.
